ബശ്ശാർ ഭരണകൂടം രാസായുധം കൈവശംവെക്കുന്നു–യു.എസ്
text_fieldsതെൽഅവീവ്: അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ബശ്ശാർ ഭരണകൂടം രാസായുധം കൈവശംവെക്കുന്നു എന്നതിൽ സംശയമില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്. വീണ്ടും രാസായുധാക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വിമതരുടെ അധീനതയിലുള്ള ഇദ്ലിബ് പ്രവിശ്യയിൽ സിറിയൻ സർക്കാർ രാസായുധം പ്രയോഗിച്ചതിന് യു.എസ് സർക്കാർ വ്യോമതാവളത്തിനു നേരെ ബോംബാക്രമണം നടത്തിയിരുന്നു.ഇസ്രായേൽ പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാനുമൊത്തുള്ള വാർത്തസേമ്മളനത്തിലായിരുന്നു മാറ്റിസിെൻറ വെളിപ്പെടുത്തൽ. എന്നാൽ, ഇതേക്കുറിച്ച് പ്രതികരിക്കാൻ ലീബർമാൻ വിസമ്മതിച്ചു. മൂന്നു ടണ്ണോളം രാസായുധങ്ങൾ ബശ്ശാറിെൻറ കൈവശമുണ്ടെന്ന് ചില ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.