സിറിയയിലെ യു.എസ് വ്യോമാക്രമണം; ആറ് മരണം
text_fieldsഡമസ്കസ്: സിറിയയിലെ യു.എസ് വ്യോമാക്രമണത്തിൽ ആറ് ഒൗദ്യോഗിക സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയൻ ആർമി കമാൻഡറാണ് ഇക്കാര്യം അറിയിച്ചത്.
യു.എസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ലംഘിക്കുന്നതാണെന്നും ഇത്ഭീകരർക്കെതിരായ സിറിയൻ അറബ് ആർമിയുടെ ശേഷിയിൽ തെറ്റായി സ്വാധീനം ചെലുത്തുന്നതാണെന്നും കമാൻഡർ അറിയിച്ചതായി സിറിയൻ ഒൗദ്യോഗിക വാർത്താ ഏജൻസിയായ സനയാണ്റിപ്പോർട്ട്ചെയ്തത്.
സിറിയൻ സർക്കാറി ൻെറ നിയന്ത്രണത്തിൽ ഉൾപ്പെടുന്ന ഹോംസിലെ ശെയ്റാത്തിലുള്ള വ്യോമ താവളത്തിൽ ഇന്ന് പുലർച്ചെ 3.45നാണ് അമേരിക്ക മിസൈലാക്രമണം നടത്തിയത്. ബശ്ശാർ അൽ അസദ് സർക്കാരിൻെറ രാസായുധാക്രമണത്തിനെതിരെ നടത്തിയ തിരിച്ചടിയായിരുന്നു അമേരിക്കയുടെ ആക്രമണം.
മെഡിറ്ററേനിയൻ കടലിലെ രണ്ട് യുദ്ധക്കപ്പലുകളിൽ നിന്നായി സിറിയൻ വ്യോമ താവളത്തിൻറെ എയർ സ്ട്രിപ്പ്, യുദ്ധ സാമഗ്രികൾ സൂക്ഷിക്കുന്ന സ്ഥലം, കൺട്രോൾ ടവർ, വിമാനങ്ങൾ നിർത്തിയിടുന്ന സ്ഥലം എന്നിവിടങ്ങളിൽ അറുപതോളം ക്രൂയിസ് മിസൈലുകളാണ് യു.എസ്സൈന്യം വർഷിച്ചത്.
യു.എസ് നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ മുന്നണിയായ സിറിയൻ നാഷനൽ കോയലീഷൻ പ്രതിനിധി നജീബ് ഗദ്ബിയാൻ രംഗത്ത് വന്നപ്പോൾ യു.എസ് നടപടി സിറിയയുടെ പരമാധികാരത്തിന് നേർക്കുള്ള കടന്നുകയറ്റമാണെന്നും അമേരിക്ക- റഷ്യ ബന്ധത്തിൽ ഇത് വിള്ളലുണ്ടാക്കുമെന്നുമാണ് സിറിയൻ സർക്കാറിനെ അനുകൂലിക്കുന്ന റഷ്യ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.