സിറിയയിലെ തുർക്കി ആക്രമണത്തിനെതിരെ യു.എസ്
text_fieldsഅങ്കാറ: സിറിയയിലെ കുർദ് വിമതർക്കെതിരെ ആക്രമണം നടത്തുന്ന തുർക്കിയുടെ നീക്കത്തിനെതിരെ യു.എസ്. സിറിയയിലെ ആഫ്രീൻ മേഖലയിൽ തുർക്കി സേന വൈ.പി.ജി എന്നറിയപ്പെടുന്ന കുർദ് വിമതർക്കെതിരെ മുന്നേറ്റം നടത്തുന്നതിനിടെയാണ് യു.എസ് ഇടപെടലുണ്ടായിരിക്കുന്നത്. ആക്രമണം നിയന്ത്രിക്കണമെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ തുർക്കി അധികൃതരെ ഫോൺ വഴി അറിയിച്ചിരിക്കുന്നത്. റഷ്യൻ അധികൃതരോടും ടില്ലേഴ്സൻ ഇതുസംബന്ധിച്ച് ചർച്ച നടത്തിയിട്ടുണ്ട്. സിറിയയിൽ െഎ.എസിനെതിരെ ആക്രമണം നടത്തുന്ന അമേരിക്കൻ സേനയുടെ പ്രധാന സഖ്യകക്ഷിയാണ് കുർദ് വിമതർ. ഇതാണ് തുർക്കിയുടെ നീക്കത്തിനെതിരെ യു.എസ് രംഗത്തുവരാനുള്ള കാരണം.
സിറിയയിലെ കുർദിഷ് ഡെമോക്രാറ്റിക് പാർട്ടിയുടെ സായുധ വിങ്ങായ വൈ.പി.ജിയെ ഭീകര സംഘടനയായാണ് തുർക്കി വിലയിരുത്തുന്നത്. തുർക്കിയിൽ ആഭ്യന്തര സംഘർഷമുണ്ടാക്കുന്ന രാജ്യത്തെ കുർദ് വിമതരുമായി ഇവർക്ക് ബന്ധമുണ്ടെന്നും അങ്കാറ ഭരണകൂടം വിലയിരുത്തുന്നു. ഇതാണ് വടക്കൻ സിറിയയിലെ കുർദ് മേഖലയിൽ പ്രവേശിച്ച് ആക്രമണം നടത്താൻ പ്രേരിപ്പിച്ചത്. തുർക്കി-സിറിയ അതിർത്തിയിൽ കുർദ് സഖ്യമുണ്ടാകുന്നതിനെ തടയലാണ് ആക്രമണത്തിെൻറ ഉദ്ദേശ്യം. ആഫ്രീനിൽ 30 കിലോമീറ്റർ സുരക്ഷിത മേഖലയുണ്ടാക്കലാണ് ആക്രമണോദ്ദേശ്യമെന്ന് കഴിഞ്ഞ ദിവസം തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദിരിം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.