സിറിയയിൽ രണ്ടിടങ്ങളിൽ വ്യോമാക്രമണം; 29 മരണം
text_fieldsെബെറൂത്: വടക്കുകിഴക്കൻ സിറിയയിലെ രണ്ടിടങ്ങളിൽ റഷ്യ, യു.എസ് സഖ്യസേനയുടെ ആക്രമണങ്ങളിൽ 29 മരണം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമതരുടെ അധീനതയിലുള്ള ഗ്രാമത്തിലാണ് ആദ്യം ആക്രമണം നടന്നത്. അതിൽ 12 പേർ മരിച്ചു. ഇദ്ലിബ് പ്രവിശ്യയിലെ ദുവായിലേഹ് ഗ്രാമത്തിലാണ് ആക്രമണം. റഷ്യൻ ജെറ്റുകളാണ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്.
ആക്രമണത്തിൽ േമഖലയിലെ ഏക ആരോഗ്യ കേന്ദ്രം തകർന്നതായി മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ റിപ്പോർട്ട് ചെയ്തു. ഇദ്ലിബിൽ ആശുപത്രി കെട്ടിടങ്ങൾക്കുനേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ ആശുപത്രി തകർന്നിരുന്നു. ആരോഗ്യ ജീവനക്കാർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നാണ് സിറിയയെന്ന് ലോകാരോഗ്യ സംഘടന ആശങ്കയുയർത്തിയ സാഹചര്യത്തിലാണ് വീണ്ടും ആക്രമണം. 2015 മുതൽ ഇദ്ലിബ് വിമതരുടെ നിയന്ത്രണത്തിലാണ്. ഇൗ മേഖല പിടിച്ചെടുക്കാൻ റഷ്യൻ പിന്തുണയോടെ ബശ്ശാർ സൈന്യം ആക്രമണം തുടരുകയാണ്. ഇൗ മാസാദ്യം ഇദ്ലിബിലെ ഖാൻ ശൈഖൂനിൽ ബശ്ശാർ സൈന്യം നടത്തിയ രാസായുധാക്രമണത്തിൽ കുട്ടികളുൾപ്പെടെ 88 പേർ കൊല്ലപ്പെട്ടിരുന്നു.
അതിനിടെ, വടക്കൻ സിറിയയിലെ തന്നെ റഖാ പ്രവിശ്യയിൽ യു.എസ് സഖ്യസേനയുടെ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. യുദ്ധഭൂമിയിൽനിന്ന് ഒഴിഞ്ഞുപോകുന്നവരാണ് മരിച്ചത്. ആളുകൾ സഞ്ചരിച്ച കാറിനുനേരെ ബോംബുകൾ പതിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ പറഞ്ഞു. സിറിയയിൽ െഎ.എസിന് ആധിപത്യമുള്ള മേഖലയാണിത്. 2014ലാണ് റഖാ െഎ.എസ് പിടിച്ചെടുത്തത്. സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സാണ് (എസ്.ഡി.എഫ്) െഎ.എസിനെതിരെ ആക്രമണം നടത്തുന്നത്. കഴിഞ്ഞ മാസം തബ്ഖ വ്യോമതാവളം സേന െഎ.എസിൽനിന്ന് പിടിച്ചെടുത്തിരുന്നു. 15ഒാളം സൈനിക സഖ്യങ്ങൾ ചേർന്നതാണ് എസ്.ഡി.എഫ്. ഇൗ മേഖലയിൽ 2014 മുതൽ തുടങ്ങിയ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണത്തിൽ ഇതുവരെ 280 കുട്ടികളടക്കം 1264 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.