ആസ്ട്രേലിയയെ ചാമ്പലാക്കി കാട്ടുതീ; ചൂട് കൂടുന്നതും ഉഷ്ണക്കാറ്റും തിരിച്ചടി
text_fieldsസിഡ്നി: ആസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചൂടേറിയ കാലാ വസ്ഥയും ഉഷ്ണക്കാറ്റുമാണ് തീ വ്യാപിക്കാൻ കാരണമാകുന്നത്. ശനിയാഴ്ച കാട്ടുതീ അതിന്‍റെ ഏറ്റവും രൂക്ഷമായ അവസ്ഥയില െത്തുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാട്ടുതീ മേഖലകളിൽ നിന്ന് സ്വയം ഒഴിഞ്ഞുപോകാൻ ജനങ ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആസ്ട്രേലിയയുടെ കിഴക്കൻ, തെക്കുകിഴക്കൻ നഗരങ്ങൾ മിക്കവയും കാട്ടുതീയാൽ ചുറ്റപ് പെട്ടിരിക്കുകയാണ്. റിസർവ് സൈന്യത്തിലെ 3000 പേരെ രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
മലാകൂറ്റയിലെ ബീച്ചിൽ കുടുങ്ങിയ നൂറുകണക്കിനാളുകളെ ശനിയാഴ്ച രാവിലെ നാവികസേന രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു.
Australia is on fire. Nearly half a billion animals have been killed with more than 14.5 million acres burned. This is climate change. pic.twitter.com/Mvy6JRe9o2
— Earth (@earth) January 3, 2020
20 പേർ മരിച്ചതായാണ് അധികൃതർ കണക്കാക്കുന്നത്. 1300 വീടുകൾ നശിച്ചിട്ടുണ്ട്. ആകെ 48 കോടിയോളം ജീവികൾ നശിച്ചതായാണ് സിഡ്നി സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. വംശനാശ ഭീഷണി നേരിടുന്ന സസ്തനിവർഗമായ കൊവാലകൾ ആയിരക്കണക്കിന് ചുട്ടുചാമ്പലായിട്ടുണ്ട്.
സാധിക്കുന്നവരോടെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, പലരും ഇത് അവഗണിക്കുന്നത് ദുരന്തത്തിന്‍റെ വ്യാപ്തി വർധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. നിർദേശം ലഭിച്ചിട്ടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാത്തവർ സഹായം പ്രതീക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.