ഇസ്രായേലുമായി ബന്ധം പുനഃസ്ഥാപിക്കും– ഗൊയ്ദോ
text_fieldsകറാക്കസ്: ഇസ്രായേലുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ നടപടികൾ തുടങ്ങിയതായി വെനി സ്വേലയിലെ സ്വയം പ്രഖ്യാപിത പ്രസിഡൻറ് വാൻ ഗൊയ്ദോ. ഫലസ്തീനികളോട് െഎക്യദാർ ഢ്യം പ്രകടിപ്പിച്ച് 10 വർഷം മുമ്പാണ് ഉൗഗോ ചാവെസിെൻറ ഭരണകാലത്ത് വെനിസ്വേല ഇസ്രാ യേൽ ബന്ധം വിേച്ഛദിച്ചത്.
യു.എസിനൊപ്പം ഗൊയ്ദോയെ പ്രസിഡൻറായി അംഗീകരിക്കുന് ന രാജ്യമാണ് ഇസ്രായേൽ. ബന്ധം പുനഃസ്ഥാപിക്കപ്പെട്ടാലുടൻ വെനിസ്വേലൻ എംബസി തെൽഅവീ വിൽനിന്ന് ജറൂസലമിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും ഗൊയ്ദോ വ്യക്തമാക്കി. ബന്ധം മെച്ചപ്പെടുത്തലാണ് പ്രധാനം. അതുകഴിഞ്ഞാൽ ഇസ്രായേലിൽ അംബാസഡറെ നിയമിക്കും. ‘‘ഇസ്രാ യേലും അവരുടെ അംബാസഡറെ വെനിസ്വേലയിൽ നിയമിക്കുന്നതോടെ നയതന്ത്രബന്ധം മെച്ചപ്പെടും’’-ഗൊയ്ദോ ഇസ്രായേൽ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ തർക്കത്തിൽ ദ്വിരാഷ്ട്ര ഫോർമുലയെയാണ് വെനിസ്വേല പിന്തുണക്കുന്നത്.
2008-09ൽ ഗസ്സയിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 1400 ഫലസ്തീനികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ചാവെസ് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം ഒഴിവാക്കിയത്. 2010ൽ കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാൻ തക്കംപാർത്തുനടക്കുന്ന പ്രതിപക്ഷത്തിന് സാമ്പത്തിക സഹായം നൽകുന്നത് ഇസ്രായേൽ ആണെന്ന് ചാവെസ് ആരോപിച്ചിരുന്നു. ഇസ്രായേൽ ചാരസംഘടനയായ മൊസാദ് തന്നെ വധിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി.
അതിനിടെ, വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ തയാറാണെന്ന് അറിയിച്ച് റഷ്യയും രംഗത്തുവന്നിട്ടുണ്ട്.
വെനിസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് യു.എസ് വിലക്ക്
ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വെനിസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നത് യു.എസ് വിലക്കി. വെനിസ്വേലയുടെ സമ്പത്ത് കൊള്ളയടിക്കുന്ന മദൂറോ ഭരണകൂടത്തെ പിന്തുണക്കുന്ന രാജ്യങ്ങളും വ്യാപാരസ്ഥാപനങ്ങളും കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ മുന്നറിയിപ്പു നൽകി.
യു.എസ് ഉപരോധം നിലനിൽക്കുന്നതിനിടയിലും ഇന്ത്യയിലേക്ക് കൂടുതൽ പെട്രോളിയം ഇറക്കുമതിചെയ്യാൻ ആഗ്രഹിക്കുന്നതായി വെനിസ്വേലയിലെ പെട്രോളിയം മന്ത്രിയും സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയുടെ പ്രസിഡൻറുമായ മാനുവൽ ക്വയ്ദോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതാണ് യു.എസിനെ പ്രകോപിപ്പിച്ചത്.
മദൂറോയെ അധികാരത്തിൽനിന്ന് താഴെയിറക്കാനുള്ള സമ്മർദത്തിെൻറ ഭാഗമായാണ് എണ്ണക്കമ്പനിക്ക് യു.എസ് ഉപരോധം ചുമത്തിയത്. വെനിസ്വേലയിൽനിന്ന് എണ്ണ വാങ്ങുന്നതിൽനിന്ന് സഖ്യരാജ്യങ്ങളെയും വിലക്കി. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെന്നും അതു തുടരാണ് ആഗ്രഹിക്കുന്നതെന്നും ബോൾട്ടൻ പറഞ്ഞു.
ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണയുൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാംസ്ഥാനത്താണ് വെനിസ്വേല. ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നും. പ്രതിദിനം 15.7 ലക്ഷം ബാരൽ എണ്ണയാണ് വെനിസ്വേല ഉൽപാദിപ്പിക്കുന്നത്. ദശകങ്ങൾക്കുമുമ്പ് ഉൽപാദിപ്പിച്ചിരുന്നതിെൻറ പകുതിയേ ഉള്ളൂ ഇത്. യു.എസ് ആയിരുന്നു വെനിസ്വേലയുടെ ഏറ്റവും വലിയ എണ്ണവ്യാപാര പങ്കാളി. യു.എസ് എണ്ണ വാങ്ങുന്നത് നിർത്തിയതോടെ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളിലാണ് അവരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.