ഹെൽമെറ്റിനകത്ത് വിഷപ്പാമ്പ്; അപകടം തന്നെ ആസ്ട്രേലിയൻ ജീവിതം VIDEO
text_fieldsലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര രാജ്യങ്ങളിലൊന്നാണ് ആസ്ട്രേലിയ. ഒപ്പം കംഗാരുകളുടെ നാടിന് വേറൊരു ചീത്ത പേരുമുണ്ട്, അപകടകരമാണ് ആസ്ട്രേലിയയിലെ ജീവിതം. കാരണം മറ്റൊന്നുമല്ല, മനുഷ്യർ വസിക്കുന്ന ഇടങ്ങളിലെ വിഷ ജീവികളുടെ സാന്നിധ്യം തന്നെ.
ടോയ്ലെറ്റിൽ, ബെഡ്റൂമിൽ, കാറിൽ, എന്ന് വേണ്ട ഷുസിനകത്ത് വരെ വിഷപ്പാമ്പുകൾ കാണപ്പെട്ട ദൃശ്യങ്ങൾ നാം യൂട്യൂബിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും കാണാറുണ്ട്. അതിൽ 90 ശതമാനം വീഡിയോകളും പകർത്തിയിരിക്കുന്നത് ആസ്ട്രേലിയയിൽ നിന്നുമായിരിക്കും. പാമ്പുകൾ കണ്ടെത്തിയിരിക്കുന്ന പുതിയ താവളം ഹെൽമെറ്റാണ്.
‘ഫയർ ആൻഡ് റെസ്ക്യൂ എൻ.എസ്.ഡബ്ല്യൂ’ ആണ് ഹെൽമെറ്റിൽ നിന്നും പാമ്പിനെ നീക്കം ചെയ്യുന്ന ദൃശ്യം ഫേസ്ബുക്കിൽ േപാസ്റ്റ് ചെയ്തിരിക്കുന്നത്. റൂഥർഫോർഡ് ഫയർസ്റ്റേഷനിലെ ഒരു ഫയർമാൻ അയാളുടെ ഹെൽമെറ്റിനകത്ത് ’സ്ലിതറി’ വിഭാഗത്തിൽ പെടുന്ന കടും വിഷമുള്ള പാമ്പിനെ കണ്ടെത്തുകയും പാമ്പ് പിടുത്തകാരനെ വരുത്തി നീക്കം ചെയ്യുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.