പോരാട്ടം അവസാനഘട്ടത്തിൽ- ബശ്ശാർ അൽ അസദ്
text_fieldsഡമസ്കസ്: ഏഴുവർഷമായി തുടരുന്ന പോരാട്ടം അവസാനഘട്ടത്തിലെത്തിയതായി സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽ അസദ്. വിമതരെ തുരത്തി അന്തിമവിജയത്തിനരികെയെത്തിയതായും ബശ്ശാർ അവകാശപ്പെട്ടു.
2017ൽ ആകെ ഭൂപ്രദേശത്തിെൻറ 17 ശതമാനം മാത്രമായിരുന്നു സൈന്യം കൈവശം വെച്ചിരുന്നത്. വിമതരുടെ ശക്തികേന്ദ്രങ്ങൾ ഒന്നൊന്നായി പിടിച്ചെടുത്തതോടെ ഇപ്പോഴത് 75 ശതമാനമായിട്ടുണ്ട്. റഷ്യൻ പിന്തുണയോടെയാണ് സിറിയൻ സൈന്യത്തിെൻറ മുന്നേറ്റം.
2011ലാണ് സിറിയയിൽ ആഭ്യന്തരയുദ്ധം രൂക്ഷമായത്. കഴിഞ്ഞാഴ്ച ഇദ്ലിബ് പ്രവിശ്യയിലെ അവശേഷിക്കുന്ന വിമതകേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കുമെന്ന് ബശ്ശാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇദ്ലിബിൽ അടുത്തൊന്നും വലിയതോതിൽ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യൻ സൈന്യം അറിയിച്ചു. 2017ൽ വൻശക്തികൾ വെടിനിർത്തൽ പ്രഖ്യാപിച്ച മേഖലകളിലൊന്നാണ് ഇദ്ലിബ്. സൈന്യത്തിെൻറ ആക്രമണം ശക്തമായതോടെ മറ്റു വിമതേകന്ദ്രങ്ങളിലുള്ളവർ ഇദ്ലിബിലേക്കാണ് കുടിയേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.