വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി നേതാവ് മുവോയ് അന്തരിച്ചു
text_fieldsഹനോയ്: വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടി മുൻ ജനറൽ സെക്രട്ടറിയും പ്രധാനമന്ത്രിയുമായിരുന്ന ഡോ. മുവോയ് അന്തരിച്ചു. 101 വയസ്സായിരുന്നു. സർക്കാർ ഒൗദ്യോഗിക വെബ്സൈറ്റ് വഴിയാണ് മരണവിവരം അറിയിച്ചത്. അസുഖബാധിതനായ മോയ് ആറുമാസമായി സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും പനിയും മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മോയ്യുടെ ഉപദേശകനായിരുന്ന ഫാൻ ട്രോങ് കിൻഹ് അറിയിച്ചു. കൂടാതെ ശ്വാസകോശത്തിനും വൃക്കക്കും തകരാറുണ്ടായിരുന്നു.
ഹനോയ്യിലെ സുബുർബൻ ജില്ലയിൽ 1917ലാണ് ജനനം. 1936ലെ ഫ്രഞ്ച് വിരുദ്ധ വിപ്ലവത്തിൽ പെങ്കടുത്തുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടിയിലെത്തുന്നത്. പ്രതിഷേധസമരത്തിൽ പെങ്കടുത്തതിന് 1941ൽ ഫ്രഞ്ച് കൊളോണിയൽ സർക്കാർ അറസ്റ്റ് ചെയ്തു. 10 വർഷം തടവിനു ശിക്ഷിച്ചു. 1945ൽ ജയിൽ ചാടി. അതേസമയത്തായിരുന്നു പ്രസിഡൻറായിരുന്ന ഹോചിമിൻ ഫ്രാൻസിൽനിന്ന് വിയറ്റ്നാം സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്. സർക്കാറിലും പാർട്ടിയിലും സർവസമ്മതനായിരുന്ന മുവോയ് ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ചു. 1982ൽ പോളിറ്റ് ബ്യൂറോ അംഗമായി. 1988ൽ വിയറ്റ്നാം പ്രധാനമന്ത്രിയായും ചുമതലയേറ്റു. 1997ൽ സ്ഥാനമൊഴിയുന്നതുവരെ ആറു വർഷത്തിലേറെ കാലം പാർട്ടി മേധാവിയായിരുന്നു. മൃതദേഹം ഒൗദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കുമെന്ന് സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.