വിയറ്റ്നാം പ്രസിഡൻറ് ട്രാൻ ഡായ് ക്വാങ് അന്തരിച്ചു
text_fieldsഹാനോയ്: കമ്യൂണിസ്റ്റ് രാഷ്ട്രമായ വിയറ്റ്നാമിലെ പ്രസിഡൻറ് ട്രാൻ ഡായ് ക്വാങ് (61) അന്തരിച്ചു. മാസങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹാനോയിലെ സൈനിക ആശുപത്രിയിലാണ് അന്ത്യെമന്ന് ദേശീയ ടെലിവിഷൻ അറിയിച്ചു.
വിയറ്റ്നാമിൽ പ്രധാനമന്ത്രി, ദേശീയ അസംബ്ലി ചെയർമാൻ, കമ്യൂണിസ്റ്റ് പാർട്ടി തലവൻ എന്നിവർക്കൊപ്പമാണ് പ്രസിഡൻറിെൻറ പദവിയും. കഴിഞ്ഞവർഷം യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിയറ്റ്നാം സന്ദർശിച്ചവേളയിൽ സ്വീകരിക്കാനെത്തിയത് ക്വാങ് ആയിരുന്നു.
കഴിഞ്ഞാഴ്ച വിയറ്റ്നാമിലെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിഡഡോയുടെ സ്വാഗതചടങ്ങ് നടക്കുന്നതിനിടെ നിൽക്കാൻകഴിയാതെ അവശനായിരുന്നു ക്വാങ്. ബുധനാഴ്ചയാണ് അവസാനമായി പൊതുചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. തെക്കൻ ഹാനോയിലെ കമ്യൂണിസ്റ്റ് കുടുംബത്തിലാണ് ജനനം. 40 വർഷത്തോളം പൊലീസിൽ സേവനമനുഷ്ഠിച്ച ശേഷമാണ് ക്വാങ് പാർട്ടിസ്ഥാനമാനങ്ങൾ അലങ്കരിച്ചത്. പൊലീസ് ജനറലായിരുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ പോളിറ്റ്ബ്യൂറോയിലെ അനിഷേധ്യ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിെൻറ നേതൃകാലത്ത് നിരവധി പേർ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്.
2016 ഏപ്രിലിലാണ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ക്വാങ്ങിെൻറ മരണത്തോടെ വൈസ് പ്രസിഡൻറ് ഡാങ് ഥി ഗോക് പ്രസിഡൻറിെൻറ ചുമതലകൂടി വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.