വിയറ്റ്നാം നേതാവ് ഫാൻ വാൻ ഖായ് അന്തരിച്ചു
text_fieldsഹനോയ്: വിയറ്റ്നാം-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ പ്രധാനമന്ത്രി ഫാൻ വാൻ ഖായ് (85) അന്തരിച്ചു. സ്വവസതിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം. രാജ്യത്തിെൻറ വിപണി പരിഷ്കരണത്തിലും ശക്തമായ ഇടപെടൽ നടത്തിയ നേതാവായിരുന്നു ഫാൻ വാൻ ഖായ്.
തെക്കൻ വിയറ്റ്നാമിൽനിന്നുള്ള സോവിയറ്റ് സാമ്പത്തികശാസ്ത്രജ്ഞനായ ഖായ് 1997 മുതൽ ഒമ്പതു വർഷക്കാലം വിയറ്റ്നാം ഭരിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന ഖ്യാതി വിയറ്റ്നാമിന് നേടിക്കൊടുത്തത് ഖായ് ആയിരുന്നു.
2005ൽ നടത്തിയ വാഷിങ്ടൺ സന്ദർശനം വിയറ്റ്നാം-യു.എസ് നയതന്ത്ര ബന്ധത്തിൽ നാഴികക്കല്ലായി. യുദ്ധാനന്തരം വാഷിങ്ടൺ സന്ദർശിക്കുന്ന ആദ്യ നേതാവായും ഖായ് മാറി. പ്രധാനമന്ത്രിയാവുന്നതിനുമുമ്പ് ഹോ ചി മിൻ നഗരത്തിെൻറ മേയർ, എച്ച്.സി.എം.സി പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി, സംസ്ഥാന ആസൂത്രണ കമീഷെൻറ തലവൻ, മന്ത്രിമാരുടെയും ഉപപ്രധാനമന്ത്രിമാരുടെയും കൗൺസിലിെൻറ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2002ൽ ഖായ് വീണ്ടും തെരഞ്ഞെടുക്കപ്പെെട്ടങ്കിലും കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് 2006ൽ രാജിവെച്ചു. 1933 ഡിസംബർ 25ന് ജനിച്ച ഖായ് 14ാം വയസ്സിൽ ചിൽഡ്രൻസ് െറവലൂഷനറി മൂവ്മെൻറിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കു കടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.