കശ്മീരിലെ സ്ഥിതിയിൽ ആശങ്കയെന്ന് യു.എസ്
text_fieldsശ്രീനഗർ: കശ്മീരിൽ നിലവിലുള്ള സാഹചര്യങ്ങളിൽ ആശങ്കയുണ്ടെന്ന് യു.എസ്. മേഖലയിലെ നിയന്ത്രണങ്ങളിലും ആളുകളെ ക സ്റ്റഡിയിലെടുക്കുന്നതിലും ആശങ്കയുണ്ടെന്ന് അമേരിക്കൻ വക്താവ് പറഞ്ഞു.
മനുഷ്യാവകാശങ്ങളെ എക്കാലത്തും പരിഗണിക്കണമെന്നാണ് യു.എസ് നിലപാട്. കസ്റ്റിയിലെടുക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണം. കശ്മീരിൽ ആർട്ടിക്കൾ 370 റദ്ദാക്കിയത് ബാധിച്ചവരുമായി ചർച്ച നടത്തണമെന്നും യു.എസ് എംബസി വക്താവ് വ്യക്തമാക്കി.
ജമ്മുകശ്മീരിൽ സ്ഥിതി സാധാരണനിലയിലേക്ക് എത്തുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നു. അതിർത്തിയിലെ തീവ്രവാദം തടഞ്ഞ് നിയന്ത്രണരേഖയിൽ സമാധാനം കൊണ്ടുവരാൻ പാകിസ്താൻ മുൻകൈയെടുക്കണമെന്നും യു.എസ് വക്താവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.