‘ഞങ്ങൾക്ക് ഫ്രൈഡ് റൈസ് വേണം’
text_fieldsബാേങ്കാക്ക്: വിശപ്പ് ഇനിയും സഹിച്ചു കൂടാ...വയറു നിറയെ കഴിക്കാൻ ഫ്രൈഡ് റൈസ് കൊണ്ടുതരണം’- 15 ദിവസം തായ്ലൻഡിലെ താം ലുവാങ് ഗുഹയിലെ ഇരുട്ടിൽ കഴിഞ്ഞ കുട്ടികളുടെതാണ് ഇൗ ആവശ്യം. രക്ഷപ്പെട്ട് ആശുപത്രിയിൽ എത്തി ക്ഷീണം മാറിയപ്പോൾ അവർ ആദ്യം അന്വേഷിച്ചത് ഭക്ഷണം കിട്ടുമോ എന്നാണ്. രക്ഷാസംഘത്തിെൻറ തലവൻ നരോങ്സാക് ഒസറ്റോനാകോൺ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഫ്രൈഡ് റൈഡ് നിർബന്ധമാണെന്നും കൂടെ തായ്ലൻഡിലെ ഏറ്റവും പ്രധാന വിഭവങ്ങളിലൊന്നായ മത്സ്യം വറുത്തതും വേണമെന്നും അവർ ഒാർമപ്പെടുത്തി. തിങ്കളാഴ്ചയാണ് സംഭവം. ആദ്യം രക്ഷിച്ച നാലുകുട്ടികളാണ് ആഗ്രഹം അറിയിച്ചത്. രണ്ടാഴ്ചയിലേറെയായി പ്രിയപ്പെട്ടവരെ കാണാതെ, ഇഷ്ട ഭക്ഷണം കഴിക്കാതെ മരണം മുന്നിൽ കണ്ട് കഴിയുകയായിരുന്നു അവർ. ഹെലികോപ്റ്റർ വഴിയാണ് ഇവരെ ചിയാങ് റായ് പ്രചനു േക്രാഹ് ആശുപത്രിയിലെത്തിച്ചത്.
ആശങ്കകളൊഴിഞ്ഞ് അവർ സുഖമായിരിക്കുന്നതായും ആരോഗ്യൻമാരാണെന്നും സംഘത്തലവൻ കൂട്ടിച്ചേർത്തു. 25 കാരനായ കോച്ചിെൻറ മനസ്സാന്നിധ്യമാണ് അവരെ ഇത്രയും ദിവസം ഗുഹയിൽ അതിജീവിക്കാൻ പ്രാപ്തരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.