വെസ്റ്റ്ബാങ്കിൽ 6000 ജൂത കുടിയേറ്റ ഭവനങ്ങൾക്കു കൂടി ഇസ്രായേൽ അനുമതി
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ 6000 ജൂത കുടിയേറ്റ ഭവനങ്ങൾ കൂടി നിർമിക്കാൻ ഇ സ്രായേൽ അനുമതി നൽകി. ഇതോടൊപ്പം 700 ഫലസ്തീനികൾക്ക് പാർപ്പിട സമുച്ചയത്തിനുംഅനുമതിയുണ ്ട്. യു.എസ് പ്രതിനിധി ജാരദ് കുഷ്നറുടെ സന്ദർശനത്തിനു മുന്നോടിയായാണ് ഇസ്രായേലിെൻറ തിരക്കുപിടിച്ച തീരുമാനം. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ വൈറ്റ്ഹൗസ് തയാറാക്കിയ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് ട്രംപിെൻറ മരുമകനും ഉപദേശകനും കൂടിയായ കുഷ്നർ എത്തുന്നത്. വെസ്റ്റ്ബാങ്കിെൻറ 60 ശതമാനവും ഇപ്പോൾ ഇസ്രായേലിെൻറ നിയന്ത്രണത്തിലാണ്.
വെസ്റ്റ് ബാങ്ക് കേന്ദ്രമാക്കി സ്വന്തം രാഷ്ട്രമുണ്ടാക്കുകയാണ് ഫലസ്തീനികളുടെ കാലങ്ങളായുള്ള ലക്ഷ്യം. വെസ്റ്റ്ബാങ്കിലെ കുടിയേറ്റ ഭവനങ്ങൾ നിയമവിരുദ്ധമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. ജൂത കുടിയേറ്റ ഭവനങ്ങൾക്ക് ഇസ്രായേൽ പെർമിറ്റ് നൽകുന്നത് പതിവാണ്. ഫലസ്തീനികൾക്ക് വീടു പണിയാൻ അനുമതി നൽകുന്നത് അപൂർവവും. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്തതാണ് വെസ്റ്റ്ബാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.