പടിഞ്ഞാറൻ മൂസിലിൽ സ്ഥിതി അതിഗുരുതരം
text_fieldsബഗ്ദാദ്: വടക്കൻ ഇറാഖിൽ െഎ.എസിെൻറ നിയന്ത്രണത്തിലുള്ള പടിഞ്ഞാറൻ മൂസിൽ തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിെൻറ ശ്രമത്തിന് അപ്രതീക്ഷിത തിരിച്ചടി. യു.എസ് വ്യോമസേനയുടെ സഹായത്തോടെ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച ദൗത്യം വൻ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്; ഒപ്പം ആംനസ്റ്റി ഇൻറർനാഷനൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ വിമർശനവും കേൾേക്കണ്ടിവരുന്നു.
ജനുവരിയിൽ കിഴക്കൻ മൂസിൽ ഇറാഖി സേന വേഗത്തിൽ തിരിച്ചുപിടിച്ചിരുന്നു. എന്നാൽ, അതിനുശേഷം പടിഞ്ഞാറൻ മേഖലയിലേക്ക് കടന്ന സൈന്യത്തിന് ദൗത്യം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. യു.എസ് സൈന്യം നടത്തുന്ന േവ്യാമാക്രമണത്തിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടത് ദൗത്യത്തിനുതന്നെ തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തിൽ നൂറിലധികം തദ്ദേശീയർ കൊല്ലപ്പെട്ടിട്ടുണ്ട്.
സിവിലിയന്മാരുടെ ജീവന് വിലകൽപിക്കാതെയുള്ള ഇറാഖി സൈന്യത്തിെൻറ നീക്കത്തെ യു.എൻ അടക്കമുള്ള സംഘടനകൾ ഏറെ ആശങ്കയോടെയാണ് കാണുന്നത്. ഒന്നര മാസത്തിനിടെ, പടിഞ്ഞാറൻ മൂസിലിൽ 500ഒാളം സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നാണ് യു.എൻ മനുഷ്യാവകാശ കമീഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഫെബ്രുവരി 17നും മാർച്ച് 22നും ഇടയിൽ 307 പേർ കൊല്ലപ്പെട്ടു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ യു.എസ് വ്യോമാക്രമണം ശക്തമാക്കിയത് വീണ്ടും ഭീഷണിയായിട്ടുണ്ട്. അതേസമയം, സിവിലിയൻ മരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് അമേരിക്കയും ഇറാഖും വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖി സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു ലക്ഷം സിവിലിയന്മാർ പടിഞ്ഞാറൻ മൂസിലിൽനിന്ന് പലായനം ചെയ്തിട്ടുണ്ട്.
അതേസമയം, െഎ.എസ് നിയന്ത്രണത്തിലുള്ള മേഖലയിൽ ഇപ്പോഴും ആറു ലക്ഷം ഇറാഖികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇനിയും സിവിലിയൻ മരണങ്ങൾ തുടർന്നാൽ ദൗത്യം തൽക്കാലത്തേക്ക് നിർത്തിവെക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന ഇറാഖി പാർലെമൻറ് സമ്മേളനത്തിൽ ചില അംഗങ്ങൾ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.