ഹമാസും ഫത്ഹും
text_fieldsജറൂസലം: ഫലസ്തീനിലെ സുപ്രധാന രാഷ്ട്രീയകക്ഷികളാണ് ഹമാസും ഫത്ഹും. 2007ൽ നടന്ന തെരഞ്ഞെടുപ്പിൽ ഫത്ഹിനെ പരാജയപ്പെടുത്തിയാണ് ഹമാസ് ഗസ്സമുനമ്പിെൻറ അധികാരം സ്വന്തമാക്കിയത്. അന്നുമുതൽ ഗസ്സയിൽ നിന്ന് പിന്മാറാൻ ഹമാസ് ഫത്ഹിൽ നിർബന്ധം ചെലുത്തുകയാണ്. 1967 മുതൽ ഫലസ്തീൻ രാഷ്ട്രം എന്ന ലക്ഷ്യത്തിനാണ് ഇരു സംഘടനകളും പ്രവർത്തിക്കുന്നത്.
ഹർകതുൽ തഹ്രീറുൽ ഫിലിസ്തീനിയ അഥവാ ഫലസ്തീൻ നാഷനൽ ലിബറേഷൻ മൂവ്മെൻറ് എന്നാണ് ഫത്ഹിെൻറ പൂർണരൂപം. 1950കളിൽ കുവൈത്തിലാണ് സംഘടനയുടെ പിറവി. യാസിർ അറഫാത്ത്, മഹ്മൂദ് അബ്ബാസ്, ഖാലിദ് അൽ വസീർ, സലാഹ് ഹലഫ് എന്നിവർ സ്ഥാപകനേതാക്കളാണ്. ഫത്ഹ് എന്നാൽ വിജയം അല്ലെങ്കിൽ കീഴടക്കുക എന്നാണർഥം.
ഹമാസ്: ഹർകത്തുൽ മുഖാവമ അൽ ഇസ്ലാമിയ്യ അഥവാ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്മെൻറ് എന്നാണ് പൂർണരൂപം. സൂക്ഷ്മത, തീക്ഷ്ണത എന്നൊക്കെയാണ് ഹമാസ് എന്ന വാക്കിെൻറ അർഥം. 1987ൽ ഗസ്സയിൽ ഇമാം ശൈഖ് അഹ്മദ് യാസീെൻറ നേതൃത്വത്തിലാണ് സംഘടനയുടെ രൂപവത്കരണം. ഇസ്രായേലിനെതിരെ പോരാടാൻ ഇൗജിപ്തിലെ മുസ്ലിം ബ്രദർഹുഡുമായി യോജിച്ചു പ്രവർത്തിച്ചു. ഇസ്രായേൽ അധിനിവേശത്തിൽ കഷ്ടതയനുഭവിച്ച ഫലസ്തീനികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു.
2017ൽ ബ്രദർഹുഡുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായും 1967െല അതിർത്തികളനുസരിച്ചുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ അംഗീകരിക്കുന്നതായും ഹമാസ് പ്രഖ്യാപിച്ചു. അതോടെ ഇരുസംഘടനകളുടെയും ലക്ഷ്യം ഒന്നായി. 2005ലാണ് പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഹമാസിെൻറ രാഷ്ട്രീയ പ്രവേശം. 2006ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഫത്ഹിനെ പരാജയപ്പെടുത്തി ചരിത്രവിജയം നേടി.
2007ൽ ഇസ്രായേൽ ഹമാസിനെതിരെ മൂന്നു തവണ ആക്രമണം നടത്തി. ഇസ്രായേലിനോടുള്ള സമീപനത്തിലെ മാറ്റമാണ് ഇരു സംഘടനകളും തമ്മിലെ അടിസ്ഥാന വ്യത്യാസം. ഇസ്രായേലിനെതിരെ സായുധപ്രതിരോധം വേണമെന്ന് ഹമാസ് വാദിക്കുേമ്പാൾ, ചർച്ചയിലൂടെ പരിഹാരം തേടണമെന്ന നിർദേശമാണ് ഫത്ഹ് മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.