ഫലസ്തീൻ സമാധാന പദ്ധതി: യു.എസ്, ഇസ്രായേൽ സുരക്ഷ കരാർ റദ്ദാക്കുമെന്ന് മഹ്മൂദ് അബ്ബാസ്
text_fieldsകൈറോ: ഇസ്രായേലിന് ഫലസ്തീൻ പ്രദേശങ്ങൾക്കുമേൽ സമ്പൂർണാധിപത്യം നൽകുന്ന അമേര ിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഫലസ്തീൻ സമാധാന പദ്ധതിക്കെതിരെ രൂക്ഷ വിമർ ശനവുമായി ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്. പദ്ധതി പിൻവലിക്കാൻ തയാറല്ലെങ് കിൽ അമേരിക്കയും ഇസ്രായേലുമായി ഉണ്ടാക്കിയ സുരക്ഷ കരാർ റദ്ദാക്കുമെന്ന് അബ്ബാസ് പറഞ്ഞു.
കൈറോയിൽ അറബ് ലീഗ് വിദേശമന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപ് പദ്ധതിയുടെ പശ്ചാത്തലത്തിൽ ഫലസ്തീൻ അഭ്യർഥന പരിഗണിച്ചാണ് വിദേശ മന്ത്രിമാരുടെ സമ്മേളനം ചേരുന്നത്.
പദ്ധതി സംബന്ധിച്ച് സംസാരിക്കാനുള്ള യു.എസ് പ്രസിഡൻറ് ട്രംപിെൻറ ഫോൺകാൾ താൻ എടുത്തില്ലെന്ന് അബ്ബാസ് പറഞ്ഞു. അഥവാ, ഫോണെടുത്തിരുന്നെങ്കിൽ പദ്ധതി സംബന്ധിച്ച് താനുമായി ചർച്ചചെയ്തെന്ന് അവർ പറയും.
മാത്രമല്ല, ജറൂസലമിനെ വിറ്റയാളാണ് താനെന്ന് ചരിത്രത്തിൽ രേഖപ്പെടുത്താൻ താൽപര്യമില്ലെന്നും അബ്ബാസ് പറഞ്ഞു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് കിഴക്കൻ ജറൂസലം ആസ്ഥാനമായി ഭരണം സ്ഥാപിക്കാൻ ഫലസ്തീനികൾ പ്രതിജ്ഞാബദ്ധരാണ്. യു.എൻ രക്ഷാസമിതിയെ സമീപിച്ച് തങ്ങളുടെ നിലപാട് അറിയിക്കുമെന്നും അബ്ബാസ് പറഞ്ഞു.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷം സംബന്ധിച്ച അമേരിക്കയുടെ ദീർഘകാല വിദേശ നയത്തിൽനിന്നുള്ള വലിയ മാറ്റമാണിതെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂ അൽഗൈത് പറഞ്ഞു. സമാധാനമുണ്ടാക്കാൻ ഈ മാറ്റം സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.