കൊറിയൻ മുനമ്പിൽ സമാധാന സാധ്യത അസ്തമിക്കുന്നു
text_fieldsസോൾ: പ്രകോപനം തുടർന്ന് ജപ്പാനിലേക്ക് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചതോടെ കൊറിയൻ മുനമ്പിൽ നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സാധ്യതക്ക് മങ്ങേലൽക്കുന്നു. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ െജ ഇൻ മുന്നോട്ടുവെച്ച ഫോർമുലയാണ് തകർന്നത്. യു.എൻ ഉപരോധത്തിന് മറുപടിയായാണ് മിസൈൽ പരീക്ഷണം.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാൻ, ഉത്തര കൊറിയക്കെതിരെ ഉറച്ച നടപടികളുമായി യു.എസിനൊപ്പം നിൽക്കുന്നതിനാലാണ് ഇൗ പ്രകോപനം. പരീക്ഷണത്തിത്തിനു പിന്നാലെ യു.എൻ രക്ഷാസമിതി അടിയന്തരയോഗം വിളിച്ചുചേർത്തു. ഇൗ സാഹചര്യത്തിൽ സന്ധി സംഭാഷണത്തിന് സാധ്യതയില്ലെന്ന് ദേശീയ സുരക്ഷ കൗൺസിൽ യോഗത്തിനിടെ മൂൺ വ്യക്തമാക്കി. ഒരിക്കലും വീണ്ടെടുക്കാനാവാത്ത രൂപത്തിൽ ഉത്തര കൊറിയയെ നശിപ്പിക്കാനുള്ള ആയുധശേഷി ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. അദ്ദേഹത്തിെൻറ നിലപാടിന് ജപ്പാനും അമേരിക്കയും ലണ്ടനും പിന്തുണനൽകും.
അന്താരാഷ്ട്ര രാജ്യങ്ങൾ ഒന്നിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ ആഹ്വാനം ചെയ്തു. ഉത്തര കൊറിയയെ ഒറ്റപ്പെടുത്തണമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൻ ചൈനയോടും റഷ്യയോടും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.