ചൈനയിൽ യുവതി കാർ വാങ്ങാനെത്തിയത് നാലു ചാക്ക് പണവുമായി
text_fieldsബെയ്ജിങ്: ചൈനയിൽ യുവതി കാർ വാങ്ങാനെത്തിയത് നാലു ചാക്ക് പണവുമായി. ഫുൾപെയ്മെൻറിൽ കാർ വാങ്ങാൻ ഹോണ്ട ഷോറൂമിലെത്തിയ യുവതി നൽകിയ പണം കണ്ട് ജീവനക്കാർ അമ്പരന്നു. നാല്ചാക്ക് നിറയെ ഒരു യുവാൻ നോട്ടുകൾ. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ഹോണ്ട ഷോറൂമിലാണ് ചാക്കുകണക്കിന് പണവുമായി യുവതി എത്തിയത്. ഷോറൂമിലെ 20 ജീവനക്കാർ രണ്ടര മണിക്കൂർ നേരം എണ്ണിയാണ് ചാക്കുകളിൽ പണമെത്രയാണെന്ന് തിട്ടപ്പെടുത്തിയത്. നാലു ചാക്കുകളിലുമായി 1,30000 യുവാനാണ് (12.5ലക്ഷം രൂപ) ഉണ്ടായിരുന്നത്.
കൺസ്ട്രക്ഷൻ ബിസിനസ് നടത്തുന്ന യുവതിയാണ് ‘ചെയ്ഞ്ചു’മായി കാറുവാങ്ങാൻ എത്തിയത്. നോെട്ടണ്ണാൻ ഷോറൂം ജീവനക്കാര്‍ക്ക് പുറമേ കാര്‍ മെക്കാനിക്കുകളേയും കൂേട്ടണ്ടിവന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെറിയ തുകകളായി കാര്‍ പേയമെൻറ് നടത്താന്‍ സാധിക്കുമോയെന്ന് യുവതി നേരത്തെ ഷോറൂമിൽ വിളിച്ച് ചോദിച്ചിരുന്നു. ഷോറൂം മാനേജര്‍ നൽകിയ ഉറപ്പിലാണ് അവര്‍ ഒരു യുവാൻ നോട്ടുകളുമായി എത്തിയത്. ജീവനക്കാരോട് തെൻറ കാര്‍ തുറന്ന് പണം എടുത്തു കൊണ്ടുവരാന്‍ അവർ ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ തുറന്ന ജീവനക്കാർ അമ്പരന്നു. പിന്നീട് 20 ജീവനക്കാരെ ഉപയോഗിച്ച് പണം എണ്ണിതിട്ടപ്പെടുത്തുകയായിരുന്നു.
ഷോറൂമുകാർക്ക് പണി നൽകുകമാത്രമല്ല 19.5 ലക്ഷത്തിെൻറ കാറും വാങ്ങിയാണ് അവർ മടങ്ങിയത്. ഷോറൂമിലെത്തിച്ചതിെൻറ ബാക്കി തുക മൊബൈല്‍ ബാങ്കിംഗിലൂടെയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.