ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,07,627; മരണം 13,050
text_fieldsബെയ്ജിങ്: ആഗോളതലത്തിൽ പടർന്നുപിടിച്ച മഹാമാരി ബാധിച്ചവരുടെ എണ്ണം 3,07,627 ആയി. 13,050 പേരാണ് ഇതുവരെ മരിച്ചത്. 95,797 പേർ രോഗവിമുക്തരായി. 188 രാജ്യങ്ങളിൽ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയിൽ രോഗം ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. 53,578 പേർക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. 700ൽ അധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ മരിച്ചത്. 4825 പേർ ഇതുവരെ ഇറ്റലിയിൽ മരിച്ചു. ആറായിരത്തിലധികം പേർക്കാണ് കഴിഞ്ഞദിവസം പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.
അമേരിക്കയിലും രോഗ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്. 26,686 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 340 പേർ ഇവിടെ മരിച്ചു.
സ്പെയിനിലും ജർമനിയിലും ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും യു.കെയിലും ആയിരത്തിൽ അധികംപേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.