ലോകത്തിലെ ഏറ്റവും വലിയ കടൽപാലം ചൈനയിൽ തുറന്നു
text_fieldsബെയ്ജിങ്: ഹോേങ്കാങ്ങിനെയും മകാവുവിനെയും തെക്കൻ ചൈനയിലെ സുഹായ് നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കടൽപാലം തുറന്നു. 55 കിലോമീറ്റർ നീളമുള്ള പാലത്തിെൻറ നിർമാണം പൂർത്തിയാക്കാൻ 2000 കോടി ഡോളർ (1.34 ലക്ഷം കോടി രൂപ) ചെലവിട്ടു. പാലം തുറന്നതോടെ ഹോേങ്കാങ്ങിൽനിന്ന് മകാവുവിലേക്കുള്ള സഞ്ചാരസമയം മൂന്നു മണിക്കൂറിൽനിന്ന് 30 മിനിറ്റായി കുറയും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ആണ് പാലത്തിെൻറ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്.
തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ സുഹായിൽ നടന്ന ചടങ്ങിലാണ് ഷി ജിൻപിങ് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. ചടങ്ങിലേക്ക് ഹോേങ്കാങ്ങിലെയും മകാവുവിലെയും നേതാക്കളുൾപ്പെടെ 700 അതിഥികളെ ക്ഷണിച്ചിരുന്നു. ഹോങ്കോങ്ങിലെ ലന്താവു ദ്വീപില്‍നിന്ന് തുടങ്ങി മകാവുവിലേക്കും സുഹായിലേക്കും രണ്ടായി പിരിഞ്ഞാണ് വൈ ആകൃതിയിലുള്ള പാലം അവസാനിക്കുന്നത്. 2009 ഡിസംബറിലാണ് നിർമാണം തുടങ്ങിയത്.
ആറുവരിപ്പാതയായി നിർമിച്ചിരിക്കുന്ന പാലം നാല് ടണലുകളും നാല് കൃത്രിമ ദ്വീപുകളും അടങ്ങിയതാണ്. കടലിനടിയിലൂടെയുള്ള 6.7 കിലോമീറ്റര്‍ തുരങ്കവും പാലത്തിെൻറ 22.9 കിലോമീറ്റര്‍ ഭാഗവും നിർമിക്കാന്‍ നാല് ലക്ഷം ടണ്‍ ഉരുക്കാണ് വേണ്ടിവന്നത്. ഇൗ ഉരുക്കുെകാണ്ട് പാരിസിലെ ഇൗഫൽ ടവറിന് സമാനമായ 60 ഗോപുരങ്ങൾ നിർമിക്കാനാവുമെന്നാണ് കരുതുന്നത്. 10 മിനിറ്റ് ഇടവിട്ടുള്ള ബസ് സർവിസ് ഉൾപ്പെടെ ദിവസം 40,000 വാഹനങ്ങൾ ഇതുവഴി കടന്നുപോകുമെന്നാണ് കരുതുന്നത്. ബ്രിട്ടൻ, ഡെന്മാർക്, ജപ്പാൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരാണ് നിർമാണത്തിെൻറ പിന്നിൽ.
ചൈനയുടെ നിയന്ത്രണത്തിലാണ് ഹോേങ്കാങ്. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടക്കുന്ന സാഹചര്യത്തിൽ അതെല്ലാം അടിച്ചമർത്തി, ഹോേങ്കാങ്ങിൽ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രമാണ് കടൽപാല നിർമാണമെന്നും വിമർശനമുയരുന്നുണ്ട്. നിർമാണത്തിനിടെ 10 തൊഴിലാളികൾ മരിക്കുകയും 600ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏത് ചുഴലിക്കാറ്റിനേയും കടല്‍ത്തിരമാലകളേയും പ്രതിരോധിച്ച് നില്ക്കാന് കഴിയുന്ന രീതിയിലാണ് നിർമാണമെന്നാണ് ൈചനയുടെ അവകാശവാദം. 120 വര്‍ഷത്തെ ആയുസ്സാണ് പാലത്തിന് നിർമാതാക്കള്‍ അവകാശപ്പെടുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.