117ാം വയസ്സിൽ ലോക മുതുമുത്തശ്ശി വിട പറഞ്ഞു
text_fieldsടോേക്യാ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു. ജപ്പാനിലെ നാബി ടാച്ചിമ(117)ആണ് ശനിയാഴ്ച രാത്രി എട്ടു മണിയോടെ വിടവാങ്ങിയത്. ജനുവരി മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പശ്ചിമ ജപ്പാനിൽ ക്യൂഷുവിലെ കികായ് നഗരത്തിൽ 1900 ആഗസ്റ്റ് നാലിനാണ് നാബി ടാച്ചിമയുടെ ജനനം. മക്കളും പേരക്കുട്ടികളും അവരുടെ പേരക്കുട്ടികളുമായി 160 േലറെ പേരടങ്ങുന്ന സന്തതിപരമ്പരയാണ് ടാച്ചിമക്കുള്ളത്.
ഏഴുമാസം മുമ്പ് ജമൈക്കക്കാരിയായ വയലറ്റ്ബ്രൗൺ 117ാം വയസ്സിൽ മരിച്ചതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന സ്ഥാനം നാബി ടാച്ചിമക്ക് ലഭിക്കുന്നത്. 112 വയസ്സുള്ള മസാസോ നൊനാകയുടെ പേരിലാണ് ഏറ്റവും പ്രായം കൂടുതലുള്ള വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡ്.
ടാച്ചിമയുെട പേരിലേക്ക് റെക്കോഡ് മാറ്റാനിരിക്കെയാണ് അവർ മരിക്കുന്നത്. രേഖകൾ പ്രകാരം 116 വയസ്സുള്ള ജപ്പാൻകാരിയായ ചിയോ യോഷിതയാണ് നിലവിൽ ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന് യു.എസ് ആസ്ഥാനമായ ജെറേൻറാളജി റിസർച് ഗ്രൂപ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.