ഷി ജിങ്പിങ്ങ് ചൈനയുടെ ആജീവനാന്ത പ്രസിഡൻറ്
text_fieldsബെയ്ജിങ്: ചൈനയുടെ ആജീവനാന്ത പ്രസിഡൻറായി തുടരാനുള്ള ഷി ജിൻപിങ്ങിെൻറ നീക്കത്തിന് പാർലമെൻറിെൻറ പച്ചക്കൊടി. രണ്ടു തവണയിൽ കൂടുതൽ പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദവികളിൽ തുടരാൻ പാടില്ലെന്ന ഭരണഘടന വകുപ്പ് ഞായറാഴ്ച ചേർന്ന ചൈനീസ് പാർലമെൻറിെൻറ വാർഷിക യോഗം പൊളിച്ചെഴുതി. ഇതോടെ നിലവിലെ പ്രസിഡൻറ് ഷി ജിൻപിങ്ങിന് മരണംവരെ (അല്ലെങ്കിൽ സ്വയം ഒഴിവാകുന്ന കാലംവരെ) തൽസ്ഥാനത്ത് തുടരാം. ചൈനീസ് പാർലമെൻറായ നാഷനൽ പീപ്പ്ൾസ് കോൺഗ്രസാണ് (എൻ.പി.സി) രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിച്ചേക്കാവുന്ന ചരിത്രപരമായ ഭരണഘടന ഭേദഗതി പാസാക്കിയത്. മാവോ സേ തൂങ്ങിനുശേഷം ചൈനയുടെ ആജീവനാന്ത പ്രസിഡൻറ് പദവി അലങ്കരിക്കുന്ന നേതാവാണ് 64കാരനായ ഷി ജിൻപിങ്.
ഷിയുടെ വഴിയെ പാർലമെൻറ്
ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഒാഫ് ചൈനയുടെയും (സി.പി.സി) ഏഴംഗ പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെയും െഎകകണ്ഠ്യേനയുള്ള അംഗീകാരത്തോടെയാണ് ഭേദഗതി നിർദേശം പാർലമെൻറിൽ വോെട്ടടുപ്പിനായെത്തിയത്. ഇലക്ട്രോണിക് വോട്ടിങ്, കൈയുയർത്തി പിന്തുണ പ്രഖ്യാപിക്കൽ എന്നീ തെരഞ്ഞെടുപ്പ് രീതികൾ ഒഴിവാക്കി ബാലറ്റ് പേപ്പറിലാണ് വോെട്ടടുപ്പ് നടന്നത്. 2958 പേർ ഭേദഗതിയെ അനുകൂലിച്ചപ്പോൾ രണ്ടുപേർ എതിർത്ത് വോട്ട് ചെയ്തു. മൂന്നുപേർ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. ആദ്യ വോട്ട് രേഖപ്പെടുത്തിയത് ഷി തന്നെയാണ്. രണ്ടര പതിറ്റാണ്ടായി തുടർന്നുവന്ന പതിവിനാണ് പുതിയ ഭേദഗതിയോടെ അന്ത്യം കുറിച്ചത്.
2013ൽ പ്രസിഡൻറ് പദവി ഏറ്റെടുത്ത ഷി ജിൻപിങ്ങിന് പഴയ നിയമപ്രകാരം രണ്ടുതവണയായി 2023വരെ അധികാരത്തിൽ തുടരാം. ആദ്യ അഞ്ചുവർഷ കാലാവധി ഇൗ മാസമാണ് അവസാനിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും സമൂഹ മാധ്യമങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ വകവെക്കാതെയാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. പ്രതിഷേധം വ്യാപകമായതോടെ സമൂഹ മാധ്യമങ്ങൾക്ക് ചൈനയിൽ വിലക്കേർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാർ ഏറ്റവും കൂടുതൽ ഉപേയാഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് ‘എൻ’ എന്ന അക്ഷരത്തിനുപോലും ഇൻറർനെറ്റിൽ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.
പ്രത്യാഘാതങ്ങൾ
ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ആശങ്കയോടെയാണ് ചൈനയിലെ സംഭവവികാസങ്ങൾ നോക്കിക്കാണുന്നത്. ഇന്ത്യ-ചൈന അതിർത്തിയായ ദോക്ലാമിലെ റോഡ് നിർമാണ വിഷയത്തിൽ ഷിയുടെ നടപടികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള അകൽച്ച വർധിപ്പിച്ചിരുന്നു. ഇൗ വിഷയങ്ങളിൽ ഉൾപ്പെടെ ഒറ്റക്ക് തീരുമാനമെടുക്കാവുന്ന കരുത്തനായ നേതാവായി ഷി മാറുന്നത് അയൽരാജ്യങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കും. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി, പാകിസ്താനുള്ള സഹായം, ശ്രീലങ്ക ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലെ ഇടപെടൽ എന്നിവക്കെല്ലാം ചുക്കാൻ പിടിക്കുന്നത് ഷിയുടെ നേതൃത്വത്തിലാണ്. പാർട്ടിെയക്കാൾ മുകളിൽ ഷിയെ പ്രതിഷ്ഠിക്കുേമ്പാൾ രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമോ എന്ന ഭയപ്പാടിലാണ് ചൈനയിലെ ജനം.
വൈസ് പ്രസിഡൻറിനും
ബാധകം
പുതിയ ഭരണഘടന ഭേദഗതി വൈസ് പ്രസിഡൻറിനും ബാധകമാണ്. പുതിയ വൈസ് പ്രസിഡൻറാകാൻ സാധ്യതയുള്ള വാൻ ക്വിഷാനായിരിക്കും ഇതിെൻറ ഗുണം ലഭിക്കുക. പുതിയ വൈസ് പ്രസിഡൻറിനെ മാർച്ച് 17നാണ് പ്രഖ്യാപിക്കുന്നത്. 68 വയസ്സ് കഴിഞ്ഞാൽ പ്രധാന പദവികളിൽനിന്ന് വിരമിക്കുന്നതാണ് ചൈനയിലെ രീതി. എന്നാൽ, 69കാരനായ വാൻ ക്വിഷാൻ വൈസ് പ്രസിഡൻറ് പദവിയിലെത്തുന്നതോടെ പുതിയ കീഴ്വഴക്കത്തിനും ചൈന സാക്ഷിയാകും. പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഇല്ലാത്തയാളാണ് വാൻ ക്വിഷാൻ. ഇതും മറ്റൊരു ചരിത്രമാകും. ഷിയുടെ അഴിമതിവിരുദ്ധ േപാരാട്ടത്തിൽ ഒപ്പം നിന്നയാളാണ് വാൻ ക്വിഷാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.