Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനീസ്​ പ്ര​സി​ഡ​ൻ​റ്​...

ചൈനീസ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​ത്തി​ൽ ഷി​ക്ക്​ ര​ണ്ടാ​മൂ​ഴം

text_fields
bookmark_border
ചൈനീസ്​ പ്ര​സി​ഡ​ൻ​റ്​ പ​ദ​ത്തി​ൽ ഷി​ക്ക്​ ര​ണ്ടാ​മൂ​ഴം
cancel

ബെ​യ്​​ജി​ങ്​: ഷി ​ജി​ൻ​പി​ങ്​ ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.  അ​തോ​ടൊ​പ്പം സ​ർ​വ​സൈ​ന്യാ​ധി​പ​നെ​ന്ന പ​ദ​വി​യും ചൈ​നീ​സ്​ പാ​ർ​ല​മ​​െൻറാ​യ നാ​ഷ​ന​ൽ പീ​പ്പ്​​ൾ​സ്​ കോ​ൺ​ഗ്ര​സ്(​എ​ൻ.​പി.​സി)​അ​ദ്ദേ​ഹ​ത്തി​ന്​ ന​ൽ​കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്​​തി​യാ​ണ്​ ചൈ​ന. 20 ല​ക്ഷ​മാ​ണ്​ സൈ​ന്യ​ത്തി​​​െൻറ അം​ഗ​ബ​ലം.  

ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ ഷി​യെ ര​ണ്ടാ​മ​തും ചൈ​നീ​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ആ​​ഴ്​​ച​ക​ൾ​ക്കു മു​മ്പാ​ണ്​ ഷി​ക്ക്​ ആ​ജീ​വ​നാ​ന്തം അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​തി​നാ​യി ചൈ​നീ​സ്​ ഭ​ര​ണ​ഘ​ട​ന​യി​ൽ ഭേ​ദ​ഗ​തി​ക്ക്​ പാ​ർ​ല​മ​​െൻറ്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഷി​യു​ടെ വി​ശ്വ​സ്​​ത​നും അ​നു​യാ​യി​യു​മാ​യ വാ​ങ്​ ക്വി​ഷാ​ൻ(69) ആ​ണ്​ വൈ​സ്​​പ്ര​സി​ഡ​ൻ​റ്. ഷി​യെ​പോ​ലെ വാ​ങ്ങി​നും ആ​ജീ​വ​നാ​ന്ത കാ​ലം വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ലി​രി​ക്കാം. സാ​േ​ങ്ക​തി​ക​മാ​യി ഷി​യു​ടെ ഭ​ര​ണ​കാ​ലാ​വ​ധി  2023ൽ ​അ​വ​സാ​നി​ക്കും.  

എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​യി​ലൂ​ടെ പ്ര​സി​ഡ​ൻ​റി​​​െൻറ ഭ​ര​ണ​കാ​ലാ​വ​ധി ര​ണ്ടു​ഘ​ട്ട​മെ​ന്ന​ത്​ എ​ടു​ത്തു​ക​ള​ഞ്ഞ​തോ​ടെ ഷി ​ആ​ഗ്ര​ഹി​ക്കു​ന്ന​തു​വ​രെ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ വ​ഴി​യൊ​രു​ങ്ങി. മാ​വോ ​േസ ​തൂ​ങ്ങി​നു​ശേ​ഷം ഇൗ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന ആ​ദ്യ നേ​താ​വാ​ണ്​ ഷി. 1949 ​മു​ത​ൽ 1976 വ​രെ​യാ​ണ്​ മാ​വോ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ത്. ഷി​യു​ടെ മ​റ്റൊ​രു വി​ശ്വ​സ്​​ത​നാ​യ ലി ​ഷാ​ൻ​ഷു​വി​നെ എ​ൻ.​പി.​സി ചെ​യ​ർ​മാ​നാ​യും നി​യ​മി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Xi Jinpingworld newsmalayalam newsreappointedChina’s president
News Summary - Xi Jinping reappointed for second term as China’s president-world news
Next Story