ഷെരീഫുമായുള്ള കൂടികാഴ്ച ഷീ ജിങ് പിങ് ഒഴിവാക്കി
text_fieldsബീജിങ്: പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായുള്ള കൂടികാഴ്ച ഒഴിവാക്കി ചൈനീസ് പ്രസിഡൻറ് ഷീ ജിങ് പിങ്. കസാഖിസ്ഥാനിലെ അസ്താനയിൽ നടന്ന ഷാങ്ഹായി ഉച്ചകോടിക്കിടെ നടക്കേണ്ട കൂടികാഴ്ചായാണ് ഷീ ജിങ് പിങ് ഒഴിവാക്കിയത്. രണ്ട് ചൈനീസ് പൗരൻമാർ ബലൂചിസ്താനിൽ കൊല്ലപ്പെട്ടതിെൻറ പശ്ചാത്തലത്തിലാണ് ചൈനീസ് പ്രസിഡൻറിെൻറ നടപടിയെന്നാണ് സൂചന.
കസാഖിസ്താൻ, ഉസ്ബെക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ രാഷ്ട്രതലവൻമാരുമായി കൂടികാഴ്ച നടത്തി ഷെരീഫ് ഉച്ചകോടിക്ക് ശേഷം പാകിസ്താനിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യൻ പ്രസിഡൻറ് വ്ലാദമിർ പുടിൻ തുടങ്ങിയ രാഷ്ട്ര നേതാക്കളുമായി ഷീ ജിങ് പിങ് കൂടികാഴ്ച നടത്തുകയും ചെയ്തു. ഇൗ കൂടികാഴ്ചകൾക്ക് ചൈനീസ് മാധ്യമങ്ങൾ വൻ പ്രാധാന്യം കൊടുത്തു എന്നതും ശ്രദ്ധേയമാണ്.
പാകിസ്താനിലെ ബലൂചിസ്താനിൽ രണ്ട് ചൈനീസ് പൗരൻമാരെ തട്ടികൊണ്ട് പോയി െഎ.എസ് ക്രൂരമായി വധിച്ച വാർത്ത ഉച്ചകോടിക്ക് തൊട്ട് മുമ്പാണ് പുറത്ത് വന്നത്. ഇൗ സംഭവത്തിൽ ചൈനയിൽ വൻ ജനരോഷം ഉയർന്നിരുന്നു. ഇതാണ് പാക് പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. എന്നാൽ നിലവിലെ സംഭവവികാസങ്ങൾ പാകിസ്താനുമായുള്ള സാമ്പത്തിക ഇടനാഴിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ചൈന അറിയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.