ഷി ഭരണത്തിൽ 6.8കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് മുക്തരായെന്ന്
text_fieldsബെയ്ജിങ്: ഷി ജിൻപിങ് ചൈനയുടെ പ്രസിഡൻറായി അധികാരമേറ്റശേഷം രാജ്യത്ത് 6.8കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തമായതായി രാജ്യത്തെ ഒൗദ്യോഗിക പത്രം. 2013മുതൽ അഞ്ചുവർഷത്തെ ഭരണത്തിലാണ് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒാരോ വർഷവും ശരാശരി 1.3കോടി ജനങ്ങളാണ് ദാരിദ്ര്യരേഖക്കു മുകളിലെത്തിയത്.
2020ഒാടെ രാജ്യത്തെ ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കാനാണ് ഷി ഭരണകൂടം ലക്ഷ്യമിടുന്നത്. ഒാരോ വർഷവും ഒരുകോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ച് ഇൗ ലക്ഷ്യം നേടാനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2012ൽ 10.2 ശതമാനമായിരുന്ന ദാരിദ്ര്യനിരക്ക് 2017ൽ 3.1ആെയന്നും പത്രം പറയുന്നു.
വ്യാഴാഴ്ച നടന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉന്നതതല യോഗത്തിൽ ദാരിദ്ര്യനിർമാർജന യജ്ഞം സംബന്ധിച്ച് വിലയിരുത്തലും നടന്നു. യോഗത്തിൽ അധ്യക്ഷതവഹിച്ച ഷി, 2020ഒാടെ െഎശ്വര്യപൂർണമായ ചൈന സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ വിജയിക്കേണ്ട പോരാട്ടമാണ് ദാരിദ്ര്യത്തിനെതിരായതെന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.