വംശീയ വാദിയല്ല; മാപ്പുചോദിച്ച് സാക്കിർ നായിക്
text_fieldsക്വാലാലംപൂർ: വിവാദമായ വംശീയ പരാമർശത്തിൽ മാപ്പുചോദിച്ച് മതപ്രഭാഷകൻ സാക്കിർ നായിക്. തെൻറ പ്രസ്താവന തെ റ്റിദ്ധരിക്കപ്പെട്ടതുമൂലം വേദനിക്കേണ്ടി വന്ന എല്ലാവരോടും മാപ്പുചോദിക്കുകയാണെന്നും ഏതെങ്കിലും വ്യക്തിയെ യോ സമുദായത്തെയോ മനഃപൂർവ്വമോ അല്ലാതെയോ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും സാക്കിർ നായിക് പ്രസ ്താവനയിലൂടെ അറിയിച്ചു.
വ്യക്തിയെയോ സമുദായത്തെയോ അധിക്ഷേപിക്കുന്നത് ഇസ്ലാമിെൻറ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണ്. തെൻറ പ്രസ്താവന അത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതിൽ ഹൃദയത്തിൽ തൊട്ട് മാപ്പു ചോദിക്കുകയാണെന്നും നായിക് പ്രസ്താവനയിൽ പറയുന്നു.
തനിക്കെതിരെ വംശീയ വിരോധം കുറ്റം ചുമത്തപ്പെട്ടിരിക്കുന്നു. പ്രഭാഷണങ്ങളിലെ ചില വരികൾ മാത്രമെടുത്ത് അത് കൃത്രിമത്വത്തോടെയാണ് പ്രചരിപ്പിച്ചത്. പ്രഭാഷണങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഉപയോഗിച്ച വരികൾ അനുചിതമായ ഇടത്ത് ചേർത്താണ് വംശീയ വിരോധം കെട്ടിച്ചമച്ചത്. ഇത് അമുസ്ലിംകൾക്ക് തന്നോട് വെറുപ്പുണ്ടാക്കുമെന്നത് വേദനിപ്പിക്കുന്നു. ഒരിക്കലെങ്കിലും തെൻറ പ്രഭാഷണം കേട്ട വ്യക്തിക്ക് തന്നെ വെറുക്കാൻ കഴിയില്ല. അവർ ആ പ്രസ്താവന അസ്ഥാനത്ത് ഉപയോഗിച്ചതാണെന്ന് മനസിലാക്കുമെന്നും സാക്കിർ നായിക് പറയുന്നു.
ലോകത്ത് സമാധാനം പരത്തുക എന്നതാണ് തെൻറ ലക്ഷ്യം. എന്നാൽ അത് പലതരത്തിൽ തടസപ്പെടുത്തുകയാണ്. തനിക്കെതിരായ ആരോപണങ്ങൾ ഇസ്ലാമിെൻറ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുകയും അതിലേക്ക് കൂടുതൽ ആളുകൾ എത്തുന്നതിനെ തടയുകയും ചെയ്യും. വംശീയ വിദ്വേഷം തിന്മയാണെന്ന് വിശുദ്ധ ഖുർആനിൽ പറയുന്നുണ്ട്. അതിനെതിരെയാണ് തെൻറ പ്രഭാഷണങ്ങളെന്നും സാക്കിർ വിശദീകരിച്ചു.
ഹിന്ദു വിഭാഗങ്ങൾക്കെതിരെയും ചൈനീസ് സമുദായങ്ങൾക്കെതിരെയും വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് സാക്കിർ നായിക്കിെൻറ പ്രഭാഷണങ്ങൾക്ക് മലേഷ്യയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ സാക്കിർ നായിക്ക് വംശീയപരാമർശം നടത്തിയത്. ഇതിനെതിരെ മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.