സാക്കിർ നായിക്കിെൻറ പ്രഭാഷണങ്ങൾക്ക് മലേഷ്യയിൽ വിലക്ക്
text_fieldsക്വലാലംപുർ: മലേഷ്യയിലെ ഹിന്ദു വിഭാഗങ്ങൾക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ സാക്കിർ നായിക്കിെൻറ പ്രഭാഷണങ ്ങൾക്ക് മലേഷ്യയിൽ വിലക്ക്. മലേഷ്യയിൽ എവിടെയും സാക്കിർ നായിക്ക് മതപ്രഭാഷണങ്ങൾ നടത്തരുതെന്ന് മലായ് സർക്കാ ർ ഉത്തരവിട്ടു.
ദേശസുരക്ഷയും മതമൈത്രിയും ഐക്യവും നിലനിർത്തുകയെന്ന രാജ്യ താൽപര്യത്തെ മുൻനിർത്തിയാണ് നായ ിക്കിെൻറ പ്രഭാഷണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതെന്ന് മലായ് പൊലീസ് അറിയിച്ചു. വംശീയമായ പരാമർശങ്ങൾ രാജ്യത്തിെൻറ മൈത്രിയെ ബാധിക്കുമെന്നതിനാൽ നായിക്കിെൻറ പൊതുപ്രഭാഷണങ്ങൾ നിരോധിക്കുകയാണെന്ന് റോയൽ മലേഷ്യൻ പൊലീസ് കമ്മ്യൂണിക്കേഷൻ വിഭാഗം തലവൻ ദാതുക് അസ്മാവതി അഹമ്മദ് ഔദ്യോഗികമായി അറിയിച്ചു.
ആഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവിൽ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കൾക്കും ചൈനീസ് വംശജർക്കുമെതിരേ സാക്കിർ നായിക്ക് വംശീയപരാമർശം നടത്തിയത്. മലേഷ്യയിലെ ഹിന്ദുക്കൾക്ക് സ്വന്തം രാജ്യത്തിെൻറ പ്രധാനമന്ത്രിയേക്കാൾ കൂറ് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയോടാണ് എന്നതായിരുന്നു നായിക്കിെൻറ വിവാദ പ്രസ്താവന. ‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജർ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‍ലിങ്ങൾക്കുള്ളതിനെക്കാൾ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കൾക്കുള്ളതെന്നും നായിക് പറഞ്ഞിരുന്നു.
നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമർശമാണിതെന്നും വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പ്രതികരിച്ചിരുന്നു.
വിവാദ പ്രസ്താവനകളെ തുടർന്ന് മലേഷ്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ നായിക്കിെൻറ പ്രഭാഷണങ്ങൾ നിരോധിച്ചിരുന്നു. സംഭവത്തിൽ രണ്ടു തവണയായി മലേഷ്യൻ പൊലീസ് നായിക്കിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു.
മലേഷ്യൻ നിയമപ്രകാരം പീനൽ കോഡിലെ 504ാം വകുപ്പ് പ്രകാരം സമാധാനം തകർക്കുക ലക്ഷ്യമിട്ട് നടത്തിയ മനഃപൂർവ്വമായ വിദ്വേഷപ്രചാരണ കുറ്റമാണ് സാകിർ നായിക്കിനെതിരെ ആരോപിക്കുന്നത്.
2016-ൽ കള്ളപ്പണം വെളുപ്പിക്കൽ, മതപ്രഭാഷണങ്ങളിലൂടെ തീവ്രവാദത്തിനു പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളിൽ ഇന്ത്യയിൽ കേസെടുത്തതോടെയാണ് നായിക്ക് മലേഷ്യയിലേക്ക് കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.