അൽഖാഇദ നേതാവിനെ വധിച്ചുെവന്ന വാർത്ത; പ്രതികരിക്കാതെ യു.എസും ഇസ്രായേലും
text_fieldsവാഷിങ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിെൻറ സഹായത്താൽ മുതിർന്ന അൽഖാഇദ നേതാവ് അബൂ മുഹമ്മദ് അൽ മസ്രിയെ ഇസ്രായേൽ ചാരവിഭാഗം വധിച്ചുവെന്ന പത്രവാർത്ത സ്ഥിരീകരിക്കാതെ അമേരിക്ക. ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച വാർത്തയുടെ നിജസ്ഥിതി പരിശോധിച്ചുവരുകയാണെന്നാണ് യു.എസ് രഹസ്യാന്വേഷണ വിഭാഗങ്ങൾ പ്രതികരിക്കുന്നത്.
ഇസ്രായേൽ ചാരസംഘടനയായ മൊസാദിെൻറ യൂനിറ്റായ 'കിഡോൺ' വിഭാഗത്തിലെ രണ്ടുപേർ, കഴിഞ്ഞ ആഗസ്റ്റിൽ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വെച്ച് മസ്രിയ വെടിവെച്ചുകൊന്നുവെന്നായിരുന്നു റിപ്പോർട്ട്. 1998ൽ കെനിയൻ തലസ്ഥാനമായ നെയ്റോബി, താൻസനിയയിലെ ദാറുസ്സലാം എന്നിവിടങ്ങളിലെ യു.എസ് എംബസിയിൽ ഉണ്ടായ ബോംബ് സ്ഫോടനങ്ങളുടെ സുത്രധാരനാണ് മസ്രിയെന്നും വ്യാജ പേരിൽ തെഹ്റാനിൽ കഴിയുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മസ്രിക്കൊപ്പം കൊല്ലപ്പെട്ടത് മകളും അൽഖാഇദ തലവൻ ഉസാമ ബിൻലാദിെൻറ മകൻ ഹംസ ബിൻലാദിെൻറ ഭാര്യയായ മറിയമാണെന്നും വാർത്തയിലുണ്ട്. ഹംസ ബിൻലാദിനും നേരത്തേ കൊല്ലപ്പെട്ടതാണ്.
അതേസമയം, വാർത്ത യു.എസ്-ഇസ്രായേൽ കള്ളക്കഥയാണെന്നും ചരിത്ര അധ്യാപകനായ ഹബീബ് ദാവൂദും മകൾ മറിയമുമാണ് കൊല്ലപ്പെട്ടത് എന്നാണ് ഇറാൻ പ്രതികരിച്ചത്. വാർത്തയോട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിെൻറ ഓഫിസും പ്രതികരിക്കാൻ വിസമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.