Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനയതന്ത്ര...

നയതന്ത്ര പ്രതിനിധികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുമെന്ന്​ താലിബാൻ

text_fields
bookmark_border
നയതന്ത്ര പ്രതിനിധികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും സുരക്ഷ ഉറപ്പാക്കുമെന്ന്​ താലിബാൻ
cancel

കാബൂൾ: അഫ്​ഗാനിൽ നിന്ന്​ പലായനം തുടരവെ നയ​തന്ത്ര പ്രതിനിധികൾ, എംബസികൾ, കോൺസുലേറ്റ്​, മനുഷ്യാവകാശ പ്രവർത്തകർ എന്നിവർക്കെല്ലാം സുരക്ഷ ഉറപ്പാക്കുമെന്ന പ്രസ്​താവനയുമായി​ താലിബാൻ. അന്താരാഷ്​ട്ര, ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്​ സുരക്ഷ ഉറപ്പാക്കും. അവർക്ക്​ ഒരു പ്രശ്​നവും ഉണ്ടാവില്ല. നയതന്ത്ര പ്രതിനിധികൾക്കായി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ്​ താലിബാന്‍റെ ലക്ഷ്യമെന്ന്​ വക്​താവ്​ സുഹൈൽ ഷഹീൻ പറഞ്ഞു. ട്വിറ്ററിലൂടെയാണ് താലിബാൻ വക്​താവിന്‍റെ​ പ്രതികരണം.

താലിബാൻ സൈനികർ ആരുടേയും വീടുകളിലേക്ക്​ അതിക്രമിച്ച്​ കടക്കരുതെന്നും വക്​താവ്​ നിർദേശിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ്​ താലിബാൻ സൈനികരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അഫ്​ഗാനിസ്​താനിൽ താലിബാൻ അധികാരം പിടിച്ചതിൽ ആശങ്കയുമായി നിരവധി പേരാണ്​ രംഗത്തെത്തുന്നത്​.

യു.എൻ ഉൾപ്പടെയുള്ള ഏജൻസികളും വിവിധ രാജ്യങ്ങളും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം അഫ്​ഗാനിൽ താലിബാൻ അധികാരം പിടിച്ചതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. താലിബാൻ അധികാരത്തിലെത്തിയതോടെ രാജ്യം വിടാൻ ആയിരങ്ങളാണ്​ ഇന്ന്​ കാബൂൾ വിമാനത്താവളത്തിൽ എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanAfghanistan
News Summary - Assure all diplomats of secure environment, says Taliban spokesperson
Next Story