സുനിത വില്യംസ് ബഹിരാകാശ നിലയത്തിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം
text_fieldsഹൂസ്റ്റൺ: യു.എസ് ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും വഹിച്ചുള്ള ബോയിങ് സ്റ്റാർലൈനർ പേടകം വിജയകരമായി ഭ്രമണപഥത്തിലെത്തി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 8.22ന് കുതിച്ചുയർന്ന സ്റ്റാർലൈനർ പേടകം 26 മണിക്കൂര്‍ കൊണ്ടാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക.
ഏഴു ദിവസം ഇരുവരും നിലയത്തിൽ തങ്ങും. അതിനിടെ, ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രക്കിടെ സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം ചോർച്ച കണ്ടെത്തിയെങ്കിലും സുരക്ഷാപ്രശ്നമില്ലെന്നും തകരാർ പരിഹരിച്ചതായും നാസ അറിയിച്ചു. രണ്ട് ഹീലിയം വാൽവുകൾ അടച്ചാണ് തകരാർ പരിഹരിച്ചത്. നേരത്തേ, വിക്ഷേപണ വാഹനത്തിൽ തകരാർ കണ്ടെത്തിയതോടെ രണ്ടുതവണ വിക്ഷേപണം മാറ്റിവെച്ചിരുന്നു. 150.74 കോടി ഡോളറാണ് യാത്ര ചെലവ്.
വിക്ഷേപണത്തോടെ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിനുപുറമെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കുന്ന രണ്ടാമത്തെ സ്വകാര്യ സ്ഥാപനമായി ബോയിങ് മാറി. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്നതിന്റെ റെക്കോഡും സുനിതയുടെ പേരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.