ഇറാഖിൽ കോവിഡ് ആശുപത്രിയിൽ ഒാക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് 82 മരണം
text_fieldsബഗ്ദാദ്: തലസ്ഥാന നഗരത്തിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 82 പേർ വെന്തുമരിച്ചു. 23 പേരും കോവിഡ് രോഗികളാണ്. ബഗ്ദാദിലെ ഇബ്നുൽ ഖത്വീബ് ആശുപത്രിയിലെ കോവിഡ് െഎ.സി.യു വാർഡിലാണ് ഒാക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ച് വൻ തീപിടിത്തമുണ്ടായത്. െഎ.സി.യുവിൽ കഴിഞ്ഞ 23 കോവിഡ് രോഗികൾ തൽക്ഷണം മരിച്ചു.
ആശുപത്രിയിൽ അഗ്നിശമന സംവിധാനങ്ങൾ ഇല്ലാതിരുന്നത് ദുരന്ത തീവ്രത വർധിപ്പിച്ചു. ഒാക്സിജൻ ടാങ്കർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീ പടരുകയായിരുന്നുവെന്ന് രണ്ട് ആരോഗ്യപ്രവർത്തകരെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
100ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 28 രോഗികൾ െഎ.സി.യുവിൽ ഉണ്ടായിരുന്നതായി ഇറാഖ് മനുഷ്യാവകാശ കമീഷൻ വക്താവ് അലി അൽ ബയാത്തി ട്വീറ്റ് ചെയ്തു. 200ലധികം ആളുകളെ ആശുപത്രിയിൽനിന്ന് ഒഴിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ബഗ്ദാദിലെ അൽ റുസാഫ മേഖലയിലാണ് ആശുപത്രി. ഇറാഖിൽ കോവിഡ് ബാധിച്ച് 15,200 പേർക്ക് ജീവൻ നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.