തായ്‍ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 22 കുട്ടികൾ ഉൾപ്പെടെ 34 മരണം
text_fieldsബാങ്കോക്ക്: തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഡേ കെയർ സെന്ററിലുണ്ടായ കൂട്ട വെടിവെപ്പിൽ 22 കുട്ടികൾ ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്നുണ്ടെന്ന് പൊലീസ് വക്താവ് അറിയിച്ചു.
അക്രമി മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും സർക്കാർ വക്താവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി വേണ്ട നടപടിയെടുക്കാനും കുറ്റവാളിയെ പിടികൂടാനും പ്രധാനമന്ത്രി എല്ലാ ഏജൻസികൾക്കും മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ മറ്റ് ചില രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തായ്‌ലൻഡിൽ തോക്കുടമകൾ കൂടുതലാണ്. എന്നാൽ ഔദ്യോഗിക കണക്കുകളിൽ അനധികൃത ആയുധങ്ങളുടെ വലിയ വിവരങ്ങളില്ല. അവയിൽ പലതും അയൽരാജ്യങ്ങളിൽ നിന്ന് കടത്തപ്പെട്ടതാണ്.
കൂട്ട വെടിവെപ്പുകൾ ഇവിടെ അപൂർവമാണ്. എന്നാൽ 2020-ൽ, വസ്തു ഇടപാടിൽ ക്ഷുഭിതനായ ഒരു സൈനികൻ 29 പേരെ കൊല്ലുകയും 57 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.