തുർക്കിയയിൽ റിസോർട്ടിൽ തീപിടിത്തം; 66 മരണം, 51 പേർക്ക് പരിക്ക്
text_fieldsഅങ്കാറ: തുർക്കിയയിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 66 പേർ കൊല്ലപ്പെട്ടു. 51 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇസ്തംബൂളിൽനിന്ന് ഏകദേശം 300 കിലോമീറ്റർ അകലെ കൊറോഗ്ലു പർവതനിരകളിലെ പ്രശസ്തമായ കാർത്താൽകായ സ്കീ റിസോർട്ടിലെ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ രണ്ടുപേർ കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരാണ്.
234 അതിഥികളാണ് അപകടം നടക്കുമ്പോൾ ഹോട്ടലിൽ ഉണ്ടായിരുന്നത്. തീ ആളിപ്പടരുമ്പോൾ താൻ ഉറങ്ങുകയായിരുന്നെന്നും കെട്ടിടത്തിൽനിന്ന് പുറത്തേക്ക് ഓടിയെന്നും തുടർന്ന് 20 അതിഥികളെ പുറത്തുകടക്കാൻ സഹായിച്ചെന്നും ഹോട്ടൽ ജീവനക്കാരൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനായി 30 ഫയർ ട്രക്കുകളും 28 ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് അയച്ചതായി ഗവർണറുടെ ഓഫിസ് അറിയിച്ചു.
ഹോട്ടലിലെ റസ്റ്റാറന്റിൽ പ്രാദേശിക സമയം പുലർച്ച 3.30ഓടെയാണ് തീപിടിത്തമുണ്ടായത്. 161 മുറികളുള്ള ഹോട്ടൽ മലഞ്ചെരുവിനടുത്തായത് തീ അണക്കാനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.