ലിബിയയിൽ കപ്പലപകടം: 73 അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്
text_fieldsട്രിപളി: ലിബിയൻ തീരത്ത് കപ്പൽച്ചേതത്തിൽ 73 അഭയാർഥികൾ മരിച്ചതായി റിപ്പോർട്ട്. ലിബിയൻ തലസ്ഥാനമായ ട്രിപളിയിൽനിന്ന് 75 കിലോമീറ്റർ അകലെ ഖസർ അൽ അഖ് യറിൽനിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട 80 പേരിൽ ഏഴുപേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്. 11 മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരും മരിച്ചിട്ടുണ്ടാകാമെന്ന് ഐക്യരാഷ്ട്ര സഭ അഭയാർഥി ഏജൻസി അറിയിച്ചു.
ലിബിയൻ റെഡ് ക്രെസന്റും പ്രാദേശിക പൊലീസുമാണ് മൃതദേഹം കണ്ടെടുത്തത്. അവശനിലയിൽ തീരത്ത് കണ്ടെത്തിയ ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
അഭയാർഥികളുടെ സ്ഥിരം വഴിയായ സെൻട്രൽ മെഡിറ്ററേനിയനിൽ നേരത്തെയും നിരവധി പേർ അപകടത്തിൽ മരിച്ചിട്ടുണ്ട്. 2023ൽ മാത്രം 130 പേർ മരിച്ചു. സമീപ വർഷങ്ങളിൽ ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും അഭയാർഥികൾ യൂറോപ്പിലേക്ക് കുടിയേറാൻ ഇടത്താവളമായി കാണുന്നത് ലിബിയയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.