ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിന് നേരെ കാർ ഇടിച്ചു കയറ്റി, രണ്ട് പേർ കൊല്ലപ്പെട്ടു; 60 പേർക്ക് പരിക്ക്
text_fieldsബർലിൻ: ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 60 പേർക്ക് പരിക്കേറ്റു. മാർക്കറ്റിന് നേരെ ഒരാൾ കാർ ഓടിച്ചു കയറ്റുകയായിരുന്നു. തെക്ക്-കിഴക്കൻ ബർലിനിൽ നിന്ന് 130 കിലോ മീറ്റർ അകലെയാണ് സംഭവം നടന്ന സ്ഥലം.
സാക്സോണി-അനാൾട്ട് സ്റ്റേറ്റിൽ താമസിക്കുന്ന ഡോക്ടറെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾ 2006 മുതൽ ജർമ്മനിയിൽ താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഒരാൾ മാത്രമാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് ജർമ്മൻ പൊലീസ് നിഗമനം.
മാർക്കറ്റിന് 400 മീറ്റർ അകലെ നിന്നാണ് ഇയാൾ ക്രിസ്തുമസ് മാർക്കറ്റിന് നേരെ ലക്ഷ്യമിട്ട് കാർ ഓടിച്ച് കയറ്റിയത്. ഉടൻ തന്നെ ആംബുലൻസുകളും പൊലീസും സംഭവസ്ഥലത്തേക്ക് എത്തി. അപകടത്തിൽ അനുശോചനം അറിയിച്ച് ജർമ്മൻ ചാൻസലർ ഓൾഫ് സ്കോൾസ് രംഗത്തെത്തി.
അപകടത്തിലെ ഇരകൾക്കൊപ്പവും അവരുടെ കുടുംബങ്ങൾക്കൊപ്പവുമാണ് താനെന്ന് അദ്ദേഹം പറഞ്ഞു. മാഡ്ബർഗിലെ ജനങ്ങൾക്കൊപ്പമാണ്. അപകടസമയത്ത് രക്ഷാപ്രവർത്തനം നടത്തിയവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.