Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡെൻമാർക്...

ഡെൻമാർക് പ്രധാനമന്ത്രിക്കുനേരെ ആക്രമണം; ഒരാൾ പിടിയിൽ

text_fields
bookmark_border
ഡെൻമാർക് പ്രധാനമന്ത്രിക്കുനേരെ ആക്രമണം; ഒരാൾ പിടിയിൽ
cancel

കോപെൻഹേഗൻ: ഡെൻമാർക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന് നേർക്ക് ആക്രമണം. തലസ്ഥാനമായ കോപെൻഹേഗനിലെ കുൽട്ടോർവെറ്റ് ചത്വരത്തിൽ വെച്ച് ഒരാൾ പ്രധാനമന്ത്രിയുടെ സമീപത്തേക്ക് നടന്ന് വന്ന് അടിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് പരിക്കൊന്നുമില്ല. അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ പിടികൂടി. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഞെട്ടൽ രേഖപ്പെടുത്തി.

യൂറോപ്യൻ യൂനിയൻ തെരഞ്ഞെടുപ്പിൽ ഡെന്മാർക്കിലെ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായിരിക്കുന്നത്.

മൂന്നാഴ്ച മുമ്പ് സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോക്ക് നേരെ വധശ്രമമുണ്ടാകുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DenmarkMette Frederiksen
News Summary - Attack on Denmark Prime Minister and One arrested
Next Story