ചൈനയിലെ ആശുപത്രിയിൽ അക്രമി കത്തിവീശി; നാലുപേർക്ക് കുത്തേറ്റു
text_fieldsഷാങ്ഹായി: ചൈനയിലെ ഷാങ്ഹായിയിലുള്ള പ്രശസ്തമായ ആശുപത്രിയിൽ അക്രമി കത്തിവീശി. ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. 100 വർഷത്തോളം പഴക്കമുള്ള ഷാങ്ഹായിയിലെ റൂജിൻ ആശുപത്രിയിലാണ് സംഭവം.
അക്രമത്തെ കുറിച്ചുള്ള വാർത്തകർ പരന്നതോടെ ആശുപത്രിക്കുള്ളിലുണ്ടായിരുന്ന സന്ദർശകരടക്കമുള്ളവർ പുറത്തെക്ക് രക്ഷപ്പെടാൻ തിരക്ക് കൂട്ടി. വീൽചെയറിലും മൊബൈൽ ബെഡിലുമുള്ള രോഗികളെയും കൊണ്ട് ഡോക്ടർമാർ പുറത്തേക്ക് ഓടി.
ഡോക്ടർമാരെ കാണുന്നതിന് വലിയ വരി താണ്ടേണ്ടി വരുന്നവർ, രോഗികൾക്ക് ശ്രദ്ധ കിട്ടാൻ കൈക്കൂലി നൽകേണ്ടി വരുന്നവർ തുടങ്ങിയ ആളുകൾ അവരുടെ ദേഷ്യവും മറ്റു വികാരങ്ങളും ആശുപത്രികളിൽ പ്രകടിപ്പിക്കുന്നത് ഇവിടെ പതിവാണ്. രോഗികൾ ഡോക്ടർമാരെ കൈയേറ്റം ചെയ്യുന്ന വാർത്തകളും സ്ഥിരമാണ്.
ഷാങ്ഹായ് ഹോസ്പിറ്റലിൽ ഒ.പി വിഭാഗത്തിന്റെ ഏഴാം നിലയിലാണ് കത്തി ചൂണ്ടി അക്രമി ആൾക്കൂട്ടത്തെ ബന്ദികളാക്കിയത്. ബന്ദികളാക്കിയവരെ ഉപദ്രവിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയപ്പോൾ വെടിയുതിർക്കുകയും കീഴ്പ്പെടുത്തുകയും ചെയ്തുവെന്ന് ലോക്കൽ പൊലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ ആരുടേയും ജീവന് ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.