വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; അക്രമിയെ തടഞ്ഞ് സഹയാത്രികർ -വിഡിയോ
text_fieldsപാനമ: വിമാനത്തിലെ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ബ്രസീലിൽ നിന്ന് പാനമയിലേക്ക് പോയ കോപ്പ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
വിമാനത്തിനുള്ളില്‍ പരിഭ്രാന്തി സൃഷ്ടിച്ച യാത്രക്കാരനെ സഹയാത്രികര്‍ തടയാന്‍ ശ്രമിച്ചത് കയ്യാങ്കളിയില്‍ കലാശിച്ചു. വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് യാത്രികൻ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്. ഇതിന് പിന്നാലെ സഹയാത്രികർ ഇയാളെ തടയുകയും മർദ്ദിക്കുകയുമായിരുന്നു.
എമർജൻസി വാതിലിനടുത്തേക്ക് കുതിച്ച യാത്രികൻ ആദ്യം ഫ്ലൈറ്റ് അറ്റൻഡിനെ ബന്ദിയാക്കാൻ ശ്രമിക്കുകയായിരുന്നു. ഭക്ഷണ ട്രേയിലെ കത്തി ഉപയോഗിച്ചാണ് ബന്ദിയാക്കാൻ ഇയാൾ ശ്രമിച്ചത്. ഫ്ലൈറ്റ് അറ്റൻഡിന്റെ നിലവിളി കേട്ട് യാത്രക്കാരെത്തിയപ്പോഴേക്കും എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. സമൂഹമാധ്യമമായ എക്സിൽ ഉൾപ്പടെ വൈറലാവുന്ന വിഡിയോയിൽ രക്തം പുരണ്ട മുഖവുമായി നിൽക്കുന്ന അക്രമിയെ കാണാൻ സാധിക്കും.
പാനമയിൽ ഇറങ്ങിയ ശേഷം ദേശീയ സുരക്ഷാ സംഘം വിമാനത്തിൽ പ്രവേശിച്ച് യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തതായി എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.