ലേലത്തിൽ പോയത് 13.42 കോടി രൂപക്ക്; ഇതാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ഷൂ
text_fieldsലോകത്തിലെ ഏറ്റവും വിലയേറിയ ഷൂ എന്ന റെക്കോർഡ് ഇനി പ്രശസ്ത റാപ്പർ ഗായകൻ കാനി വെസ്റ്റ് ഉപയോഗിച്ച നൈക്കിയുടെ എയർ യീസി 1എസ് എന്ന മോഡലിന്. ഒരു ജോടി ഷൂ ലേലത്തിൽ വിറ്റുപോയത് 1.8 മില്യൺ ഡോളറിനാണ്. അതായത് ഏകദേശം 13.42 കോടി രൂപ.
ഇതിന് മുമ്പത്തെ റെക്കോർഡ് വിലയേക്കാൾ മൂന്നിരട്ടിക്കാണ് ഇത് വിറ്റത്. 2020 ആഗസ്റ്റിൽ നൈക്കിയുടെ എയർ ജോർദാൻ 1എസ് മോഡലിന് ലഭിച്ചത് 6,15,000 ഡോളറായിരുന്നു.
2008ൽ നടന്ന ഗ്രാമി അവാർഡ്ദാന ചടങ്ങിലാണ് കാനി വെസ്റ്റ് ഇൗ ഷൂ ഉപയോഗിച്ചത്. 'ഹേ മാമ', 'സ്ട്രോങ്ങർ' എന്നീ ഗാനങ്ങളും വേദിയിൽ വെച്ച് അദ്ദേഹം പാടിയിരുന്നു. നൈക്കിയും കാനി വെസ്റ്റും തമ്മിലുള്ള സഹകരണത്തിെൻറ ഭാഗമായി ഒരുക്കിയ പ്രോേട്ടാടൈപ്പ് ഷൂവായിരുന്നുവത്. അതിനാൽ തന്നെ 2009ന് ശേഷമാണ് ഇൗ മോഡൽ വിപണിയിലെത്തുന്നത്.
അപൂർവമായ അത്‌ലറ്റിക് പാദരക്ഷകളിൽ നിക്ഷേപിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സ്‌നീക്കർ നിക്ഷേപ വിപണന കേന്ദ്രമായ റെയേഴ്സ് ആണ് ഫൈൻ ആർട്സ് കമ്പനിയായ സോത്തേബിയിൽനിന്ന് ഈ ഷൂ സ്വന്തമാക്കിയത്.
നിക്ഷേപകർ ഒരു കമ്പനിയിൽ സ്റ്റോക്ക് വാങ്ങുന്നതുപോലെ വ്യക്തികൾക്ക് ഒരു ജോടി ഷൂവിലും ഒാഹരി വാങ്ങാൻ റെയേഴ്സ് അനുവദിക്കും. മുൻ അമേരിക്കൻ ഫുട്ബാൾ കളിക്കാരൻ ജെറോം സാപ്പ് മാർച്ചിൽ ആരംഭിച്ച സ്ഥാപനമാണിത്. റെക്കോർഡ് വിലക്ക് വാങ്ങിയ ഷൂ സ്വന്തം പ്ലാറ്റ്ഫോമിലുള്ള സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജൂൺ 16ന് ഒരു ഓഹരിക്ക് 15-20 ഡോളർ നിരക്കിൽ ലിസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
കാനി വെസ്റ്റുമായി സഹകരിക്കുന്നതിന് മുമ്പ് പ്രശസ്ത കായികതാരങ്ങളുടെ ബഹുമാനാർത്ഥം മാത്രമാണ് നൈക്കി ഷൂസിന് പേര് നൽകിയിരുന്നത്. 2009ൽ പരിമിതമായ പതിപ്പിലാണ് എയർ യീസി 1 മോഡൽ വിപണിയിലിറക്കിയത്. തുടർന്ന് 2012ൽ എയർ യീസി 2 മോഡൽ പുറത്തിറങ്ങി. 2,000 മുതൽ 40,000 ഡോളർ വരെയായിരുന്നു ഇവയുടെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.