വാക്കി ടോക്കി കൈവശംവച്ചു; സൂചിക്ക് നാല് വർഷം കൂടി തടവ്
text_fieldsയാംഗോണ്‍: കഴിഞ്ഞ ഫെബ്രുവരിയിൽ മ്യാൻമറിൽ പട്ടാള അട്ടിമറിയെ തുടർന്ന് പുറത്താക്കപ്പെട്ട മ്യാന്‍മറിലെ ജനകീയ നേതാവും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാൻ സൂചിക്ക് മ്യാൻമറിലെ സൈനിക നിയന്ത്രിത കോടതി നാല് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. സൂചിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്നു ക്രിമിനല്‍ കേസുകളിലാണ് ശിക്ഷ വിധിച്ചത്. വാക്കി ടോക്കി ഇറക്കുമതി ചെയ്ത് ഉപയോഗിച്ചു, കോവിഡ് ചട്ട ലംഘനം തുടങ്ങിയ കുറ്റങ്ങളിലാണ് തടവ് ശിക്ഷക്ക് വിധിച്ചത്.
ലൈസൻസില്ലാത്ത വാക്കി-ടോക്കികൾ കൈവശം വച്ചതിന് രണ്ട് വർഷവും, കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് രണ്ട് വർഷവും ശിക്ഷ അനുഭവിക്കണമെന്ന് നിയമ വൃത്തങ്ങൾ അറിയിച്ചു. ഒരു വർഷം മുമ്പ് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തപ്പോൾ 76 കാരിയായ സൂചിയെ തടവിലാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടി, ലൈസൻസില്ലാത്ത വാക്കി ടോക്കി ഉപയോഗിച്ചു, ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു തുടങ്ങിയ 11ഓളം കേസുകളാണ് സൂചിക്കെതിരെ എടുത്തത്.
കഴിഞ്ഞ വർഷം കോവിഡ് ചട്ടലംഘനത്തിൽ പ്രേരണകുറ്റം ചുമത്തി നാല് വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും പിന്നീട് രണ്ട് വർഷമായി ഇളവ് നൽകുകയായിരുന്നു. 2021 ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെയാണ് സൂചിക്ക് ഭരണം നഷ്ടമായത്. തുടര്‍ന്ന് സൂചിയേയും പ്രസിഡന്‍റ് വിന്‍ മിന്‍ടൂവിനേയും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.