ഓഷ്വിറ്റ്സ് പോരാളി എസ്തർ ബെജ്റാനോ അന്തരിച്ചു
text_fieldsഹംബർഗ്: ഓഷ്വിറ്റ്സ് നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ രൂപവത്കരിക്കപ്പെട്ട 'ഓഷ്വിറ്റ്സ് ഗേൾസ് ഓർക്കസ്ട്ര'യിലെ അംഗവും പ്രശസ്ത ഫാഷിസ്റ്റ് വിരുദ്ധ പ്രചാരകയുമായ എസ്തർ ബെജ്റാനോ അന്തരിച്ചു. ജർമൻ നഗരമായ ഹംബർഗിലെ ജൂത ആശുപത്രിയിലായിരുന്നു 96കാരിയുടെ അന്ത്യം.
തടവുകാരെ ജോലിക്ക് ഇറക്കുമ്പോഴും ജൂതന്മാരുമായി പുതിയ ട്രെയിനുകൾ എത്തുേമ്പാഴും സംഗീതപ്രകടനം നടത്താനായി രൂപവത്കരിച്ച 40 വനിത തടവുകാർ ഉൾപ്പെടുന്ന സംഗീത സംഘമായിരുന്നു 'ഓഷ്വിറ്റ്സ് ഗേൾസ് ഓർക്കസ്ട്ര'. മോചനത്തിനുശേഷം ഹോളോ കോസ്റ്റ് വിസ്മരിക്കപ്പെടാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയ എസ്തർ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലെ മുഖ്യമുഖമായി മാറി.
ബെജ്റാനോയുടെ സഹോദരിയും മാതാപിതാക്കളും നാസികളാൽ കൊല്ലപ്പെട്ടിരുന്നു. 18 വയസ്സുമുതൽ വലിയ കല്ലുകൾ ചുമക്കുന്ന പണിയായിരുന്നു ക്യാമ്പിൽ ചെയ്തിരുന്നത്. രണ്ടാം ലോക യുദ്ധാനന്തരം ഇസ്രായേലിൽ എത്തിയ എസ്തർ 1960ൽ ജർമനിയിൽ മടങ്ങിയെത്തി. ഹോളോ കോസ്റ്റ് സംബന്ധിച്ച് ജനങ്ങളോട് സംവദിക്കാൻ അവർ ശിഷ്ടകാലം വിനിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.