ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കുമായി ആസ്ട്രേലിയ
text_fieldsമെൽബൺ: രാജ്യത്ത് കോവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കുമായി ആസ്ട്രേലിയ. മെയ് 15 വരെയാണ് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഇന്ത്യയിൽ കുടുങ്ങിയ ആസ്ട്രേലയൻ പൗരൻമാരുടെ കാര്യത്തിൽ എന്ത് നടപടിയുണ്ടാകുമെന്ന് ഇപ്പോൾ വ്യക്തമല്ല. ഇവർക്കായി പ്രത്യേക വിമാനം ഏർപ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള യാത്ര അപകടകരമാണെന്ന് മനസിലാക്കിയാണ് മോറസണിെൻറ തീരുമാനം. ഐ.പി.എല്ലിനായി എത്തിയ ഓസീസ് ക്രിക്കറ്റ് താരങ്ങളുൾപ്പടെ ആയിരകണക്കിന് ആസ്ട്രേലിയൻ പൗരൻമാരാണ് സർക്കാറിെൻറ തീരുമാനം പുറത്ത് വന്നതോടെ പ്രതിസന്ധിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.