ഒമിക്രോൺ പ്രദേശിക വ്യാപനത്തിനും സാധ്യത; സിഡ്നിയിൽ വിദേശ യാത്ര നടത്താത്ത അഞ്ച് പേർക്ക് ഒമിക്രോൺ
text_fieldsസിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ അഞ്ച് പേര്‍ക്ക് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ച് ന്യൂ സൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പ്. ഈ അഞ്ചുപേരും വിദേശയാത്ര നടത്തിയിട്ടില്ല. പ്രദേശിക വകഭേദമാണ് ഇവരെ ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ആസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമാണ് സിഡ്നി. സിഡ്നിയിലെ രണ്ട് സ്‌കൂളുകളിലും ജിമ്മിലും നിന്നാണ് ഒമിക്രോണ്‍ വ്യാപിച്ചതെന്ന് സംശയിക്കുന്നു.
ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് 15 ഒമിക്രോണ്‍ അണുബാധകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്ത് സ്ഥിരീകരിച്ച കേസുകളില്‍ അടിയന്തര ജീനോം പരിശോധന നടക്കുന്നുണ്ടെന്ന് ന്യൂ സൗത്ത് വെയ്ല്‍സ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ കെറി ചാന്റ് പറഞ്ഞു. വരും ദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും കെറി ചാന്റ് പറഞ്ഞു.
രോഗബാധയെ തുടർന്ന് രാജ്യത്തിന് പുറത്തുനിന്ന് വരുന്നവർക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തേക്ക് ക്വാറന്‍റീനിൽ കഴിയണം. നെഗറ്റീവ് ഫലം ലഭിച്ചതിനുശേഷം മാത്രമേ ഇവർക്ക് പുറത്തിറങ്ങാൻ കഴിയൂ. ഒമിക്രോൺ രോഗബാധയെക്കുറിച്ച് കൂടുതലായൊന്നും അറിയാത്തതിനാൽ അതിർത്തികൾ തുറന്നിടാനാണ് തൽക്കാലം തീരുമാനിച്ചിരിക്കുന്നതെന്നും ആസ്ട്രേലിയൻ അധികൃതർ വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് 19 ന്റെ ഒമിക്രോണ്‍ വകഭേദം യു.എസ് മുതല്‍ ദക്ഷിണ കൊറിയ വരെയുള്ള രാജ്യങ്ങളില്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ആശങ്കകളെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റ് സമീപ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാരെ മിക്ക രാജ്യങ്ങളും വിലക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.