ഹിസ്ബുല്ലയെ ആസ്ട്രേലിയ ഭീകരപ്പട്ടികയിൽ പെടുത്തി
text_fieldsസിഡ്നി: ഇറാൻ പിന്തുണയോടെ ലെബനാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ശിയ സംഘടനയായ ഹിസ്ബുല്ലയെ ആസ്ട്രേലിയ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് ഹിസ്ബുല്ലയുടെ എല്ലാ വിഭാഗത്തെയും ആസ്ട്രേലിയ ഭീകരപ്പട്ടികയിൽ പെടുത്തിയത്.
ഇതോടെ ആസ്ട്രേലിയയിൽ കഴിയുന്ന ലെബനീസ് പൗരൻമാർ ഹിസ്ബുല്ലയിൽ അംഗത്വമെടുക്കുമെന്നും സംഘടനക്കായി ഫണ്ട് പിരിക്കുന്നതും നിരോധിക്കപ്പെടും. ഹിസ്ബുല്ലയുടെ സൈനികവിഭാഗം 2003 മുതൽ രാജ്യം ഭീകരപ്പട്ടികയിൽ പെടുത്തിയിരുന്നു. ഹിസ്ബുല്ല തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തുകയും മറ്റ് തീവ്രവാദസംഘടനകൾക്ക് സഹായം ചെയ്യുകയും ചെയ്യുന്നതിനാലാണ് നടപടിയെന്ന് ആസ്ട്രേലിയൻ ആഭ്യന്തരമന്ത്രി കാരെൻ ആൻഡ്രൂസ് പറഞ്ഞു.
നിയോ നാസികളുടെ ദ ബേസ് എന്ന സംഘടനയെയും ഭീകരപ്പട്ടികയിൽ പെടുത്തി. ഐ.എസ്, ബോകോഹറാം തുടങ്ങി 26 സംഘടനകളാണ് ആസ്ട്രേലിയയുടെ ഭീകരപ്പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.