ആശ്വാസം! സുനാമി മുന്നറിയിപ്പ് പിൻവലിച്ച് ആസ്ട്രേലിയയും ന്യൂസിലാൻഡും
text_fieldsസിഡ്നി: തെക്കൻ ശാന്തസമുദ്രത്തിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് പസഫിക് മേഖലയിൽ പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് ആസ്ട്രേലിയയും ന്യൂസിലാൻഡും പിൻവലിച്ചു. മുന്നറിയിപ്പിനെ തുടർന്ന് വൻ പരിഭ്രാന്തിയിലായ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണിത്. മറ്റ് നാശനഷ്ടങ്ങളൊന്നും എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്കൻ ശാന്തസമുദ്രത്തിലുണ്ടായത്. ഇതിനൊപ്പം 5.7, 6.1 എന്നീ തീവ്രതകളിൽ മറ്റ് രണ്ട് തുടർചലനവുമുണ്ടായി. തുടർന്ന് ആസ്ട്രേലിയൻ കാലാവസ്ഥാ ഏജൻസി സുനാമി സ്ഥിരീകരിച്ചിരുന്നു. പ്രാദേശിക സമയം വ്യാഴാഴ്ച അർധരാത്രി ന്യൂകാലിഡോണിയയിലെ വാവോക്ക് കിഴക്ക് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
പസഫിക് മേഖലയിലെ കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ ജാഗ്രത തുടരുകയാണ്. തീരപ്രദേശങ്ങളിൽ ഒരു മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ സുനാമി മുന്നറിയിപ്പ് ഏജൻസി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.