ഗൂഗ്ളിനും ഫേസ്ബുക്കിനുമെതിരെ നിയമം പാസാക്കി ആസ്ട്രേലിയ; വാർത്തകൾക്ക് പണം ഒടുക്കണം
text_fieldsസിഡ്നി: ഗൂഗിളും ഫേസ്ബുക്കും നൽകുന്ന വാർത്തകൾക്ക് പണം നൽകണമെന്ന നിയമത്തിന് അംഗീകാരം നൽകി ആസ്ട്രേലിയ. അമേരിക്കൻ ടെക്നോളജി ഭീമന്മാരായ ഇരു കമ്പനികളുമായി ഏറെയായി തുടരുന്ന സംഘട്ടനത്തിനാണ് ഒടുവിൽ നിയമത്തിെൻറ പിൻബലം ലഭിക്കുന്നത്. നിയമം നടപ്പാക്കാനൊരുങ്ങുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ആസ്ട്രേലിയക്കാർക്ക് ഫേസ്ബുക് വാർത്തകൾ വിലക്കിയിരുന്നു.
സർക്കാറുമായി ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് വീണ്ടും ഫേസ്ബുക്കിൽ ലഭ്യമാക്കിത്തുടങ്ങിയത്. ചർച്ചകൾ പ്രകാരം, സർക്കാർ നിയമങ്ങൾക്ക് പൂർണമായി ഗൂഗിളും ഫേസ്ബുക്കും വഴങ്ങേണ്ടിവരില്ല.
എന്നാൽ, ലാഭ വിഹിതത്തിെൻറ നിശ്ചിത ശതമാനം നൽകാൻ സന്നദ്ധമാണെന്ന് ഇരു കമ്പനികളും അറിയിച്ചിട്ടുണ്ട്. ഡിജിറ്റൽ വേദികളിൽ വാർത്ത ലഭ്യമാക്കുന്നതിന് പണം ഈടാക്കുന്നത് മറ്റു രാജ്യങ്ങളും ആലോചിച്ചുവരുന്നുണ്ട്. ആസ്ട്രേലിയയിൽ ഇരു കമ്പനികളും പണം നൽകാമെന്ന് അംഗീകരിക്കുന്നത് ഇവയെ കൂടി നിയമ നിർമാണത്തിന് പ്രേരിപ്പിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.