Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Australia reports first 2021 local COVID-19 death
cancel
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയയിൽ ഈ...

ആസ്​ട്രേലിയയിൽ ഈ വർഷത്തെ ആദ്യ കോവിഡ്​ മരണം; കനത്ത ജാഗ്രതയിൽ രാജ്യം

text_fields
bookmark_border

മെൽബൺ: ആസ്​ട്രേലിയയിൽ 2021ലെ ആദ്യ കോവിഡ്​ മരണം സ്​ഥിരീകരിച്ചു. ഞായറാഴ്ചയാണ്​ മരണം സ്​ഥിരീകരിച്ചത്​. ന്യൂ സൗത്ത്​ വെയിൽസിൽ 77 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഡിസംബറിന്​ ശേഷം രോഗം സ്​ഥിരീകരിച്ച 90കാരിയാണ്​ മരിച്ചത്​.

ഡെൽറ്റ വകഭേദം പടർന്നുപിടിക്കുന്നതോടെ കനത്ത ജാഗ്രതയിലാണ്​ ഇവിടം. രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്​നിയിലും പരിസര പ്രദേശത്തും ലോക്​ഡൗൺ കർക്കശമാക്കുമെന്ന്​ സ്​റ്റേറ്റ്​ പ്രീമിയർ ഗ്ലാഡിസ്​ ബെറെജിക്ലിയർ പറഞ്ഞു. ശനിയാഴ്ച 50 പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. ഇതോടെ ഇവിടെ ഈ തരംഗത്തിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 566 ആയി.

ന്യൂ സൗത്ത്​ വെയിൽസും വിക്​ടോറിയയും തമ്മിലുള്ള അതിർത്തി നേരത്തേതന്നെ അടച്ചിരുന്നു. വിക്​ടോറിയയിൽ 11 ദിവസമായി പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

സിഡ്​നിയിൽ 52 പേരാണ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്​. ഇതിൽ 15 പേർ അത്യാഹിത വിഭാഗത്തിലും അഞ്ചുപേർ വെന്‍റിലേറ്റിലുമാണ്​.

കോവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ്​ ആസ്​​ട്രേലിയ. മഹാമാരി പടർന്നു പിടിച്ചതുമുതൽ 31,000കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. 911 മരണവും സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid deathAustralia
News Summary - Australia reports first 2021 local COVID-19 death
Next Story