പാരീസ് കരാറിലേക്ക് തിരിച്ചുപോകുമെന്ന ബൈഡെൻറ നിലപാടിനെ സ്വാഗതം ചെയ്ത് ആസ്ട്രേലിയ
text_fieldsകാൻബറ: പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുമെന്ന അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കെപ്പട്ട ജോ ബൈഡെൻറ നിലപാടിനെ സ്വാഗതം ചെയ്ത് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ. ആസ്ട്രേലിയയിൽ കാർബൺ പുറന്തള്ളുന്നത് കുറക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ലോകാരോഗ്യ സംഘടന പോലുള്ള സംഘടനകളിലേക്കുള്ള യു.എസിെൻറ സജീവ തിരിച്ചുവരവിനെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് യു.എസ് പാരീസ് ഉടമ്പടിയിൽനിന്ന് ഔദ്യോഗികമായി പുറത്തുപോയത്. തെരഞ്ഞെടുപ്പ് ചൂടിനിടെ പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുമെന്ന് ബൈഡൻ ഉറപ്പുനൽകിയിരുന്നു. ഔദ്യോഗികമായി യു.എസ് പാരീസ് ഉടമ്പടിയിൽനിന്ന് പുറത്തുപോകുന്ന ദിവസം തന്നെയായിരുന്നു ബൈഡെൻറ പ്രഖ്യാപനം. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ നയങ്ങളെ തിരുത്താനുള്ള ബൈഡെൻറ തീരുമാനത്തെ നിരവധിപേർ സ്വാഗതം െചയ്യുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.