വീഞ്ഞിന് നികുതി; ചൈനക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിച്ച് ആസ്ട്രേലിയ
text_fieldsമെൽബൺ: വീഞ്ഞിന് അധിക നികുതി ഏർപ്പെടുത്തിയ ചൈനയുടെ നടപടിക്കെതിരെ ലോകവ്യാപാര സംഘടനയെ സമീപിച്ച് ആസ്ട്രേലിയ. വിദേശ ഇറക്കുമതി കുറക്കുന്നതിന് വേണ്ടി വീഞ്ഞിന് മേൽ ചൈന നികുതി ഏർപ്പെടുത്തിയതാണ് ആസ്ട്രേലിയയെ ചൊടുപ്പിച്ചത്. നിയമങ്ങൾ അനുസരിച്ചുള്ള വ്യാപാരം മാത്രമേ അംഗീകരിക്കുവെന്നും ആസ്ട്രേലിയ വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാൻ ചൈനയുമായി എപ്പോഴും ചർച്ചക്ക് തയാറാണെന്ന് ആസ്ട്രേലിയ അറിയിച്ചു. അന്താരാഷ്ട്ര വ്യാപാരത്തിൽ ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കിയിരുന്നു.
നേരത്തെ ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ചൈനക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ കൊറോണ വൈറസിെൻറ വരവിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആസ്ട്രേലിയ ആവശ്യപ്പെട്ടിരുന്നു. ആസ്ട്രേലിയയിൽ നിന്നുള്ള നിരവധി ഉൽപന്നങ്ങൾ ചൈന അധിക നികുതി ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.